കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമായിരിക്കുമോ.... 2013ലെ പ്രവചനം ഇങ്ങനെ... പിഴച്ചത് ഒരിടത്ത് മാത്രം!!

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഏകദേശം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലും തെലങ്കാനയിലുമാണ് തിരഞ്ഞെടുപ്പ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാവുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പ്രമുഖ ന്യൂസ് ചാനലുകള്‍ ഒരുങ്ങുകയാണ്. ഇത് കൃത്യമാവുമോ എന്ന ആശങ്കയിലാണ് ബിജെപിയും കോണ്‍ഗ്രസും. കഴിഞ്ഞ തവണത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ എല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു.

ന്യൂസ് സര്‍വേകളുടെ പ്രവചനം ശരിയാവുകയും ചെയ്തിരുന്നു. എന്നാല്‍ പ്രചാരണത്തിന്റെ ഓരോ ഘട്ടത്തില്‍ ഇത്തവണ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കും കോണ്‍ഗ്രസിനും മാറി മാറി സാധ്യത കല്‍പ്പിച്ചിരുന്നു. അതുകൊണ്ട് ഇത്തവണത്തെ പ്രവചനം കഴിഞ്ഞ തവണത്തെ പോലെ എളുപ്പവുമായിരിക്കില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ എക്‌സിറ്റ് പോള്‍ എങ്ങനെയായിരിന്നുവെന്ന് നമുക്ക് പരിശോധിക്കാം.

രാജസ്ഥാനിലെ പ്രവചനം

രാജസ്ഥാനിലെ പ്രവചനം

രാജസ്ഥാനില്‍ ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം ബിജെപി 147 സീറ്റ് നേടുമെന്നായിരുന്നു. കോണ്‍ഗ്രസിന് 39 സീററും ലഭിക്കുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. ടൈംസ് നൗ സീ വോട്ടര്‍ സര്‍വേയില്‍ ബിജെപിക്ക് 125നും 135നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസിന് 43നും 53നും ഇടയില്‍ സീറ്റുകളാണ് ഇവര്‍പ്രവചിച്ചത്. സിഎന്‍എന്‍ ഐബിഎന്‍ സര്‍വേയില്‍ 136 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നായിരുന്നു പറഞ്ഞത്. കോണ്‍ഗ്രസിന് 57 സീറ്റുകളെ വരെ ലഭിക്കാമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇന്ത്യാ ടു ഡോ സര്‍വേയില്‍ ബിജെപിക്ക് 110, കോണ്‍ഗ്രസിന് 62 സീറ്റുകള്‍ എന്നിവയാണ് പ്രവചിച്ചത്.

കൃത്യം കണക്കില്ല

കൃത്യം കണക്കില്ല

ഇതില്‍ ടുഡേയ്‌സ് ചാണക്യ മാത്രമാണ് ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രവചനം നടത്തിയത്. എന്നാല്‍ കൃത്യമായ സീറ്റ് പ്രവചിക്കാന്‍ അവര്‍ക്കും സാധിച്ചില്ല. 200 അംഗ നിയമസഭയില്‍ ബിജെപി 163 സീറ്റാണ് നേടിയത്. കോണ്‍ഗ്രസ് 21 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. ആരും ബിജെപി 150 സീറ്റില്‍ അധികം നേടുമെന്ന് പ്രവചിച്ചിരുന്നില്ല.

മധ്യപ്രദേശില്‍ ശരിയായി

മധ്യപ്രദേശില്‍ ശരിയായി

മധ്യപ്രദേശില്‍ ടുഡേയ്‌സ് ചാണക്യ പ്രവചിച്ചത് ബിജെപിക്ക് 161 സീറ്റുകളാണ്. കോണ്‍ഗ്രസ് 62 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇന്ത്യ ടുഡേ സര്‍വേയില്‍ ബിജെപിക്ക് 138 സീറ്റും കോണ്‍ഗ്രസിന് 80 സീറ്റുമാണ് പ്രവചിച്ചത്. ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേയില്‍ ബിജെപിക്ക് 133 സീറ്റുകള്‍ വരെ ലഭിക്കുമെന്നും കോണ്‍ഗ്രസ് 97 സീറ്റുകള്‍ വരെ നേടാമെന്നും പറഞ്ഞിരുന്നു. സിഎന്‍എന്‍ ഐബിഎന്‍ സര്‍വേയില്‍ ബിജെപി 146 സീറ്റ് വരെ നേടുമെന്നാണ് പ്രവചിച്ചത്. കോണ്‍ഗ്രസിന് 77 സീറ്റ് വരെയാണ് ഇവര്‍ പ്രവചിച്ചത്. ബിജെപി 165 സീറ്റും കോണ്‍ഗ്രസ് 58 സീറ്റുമാണ് നേടിയത്. ടുഡേയ്‌സ് ചാണക്യ മാത്രമാണ് അവിടെയും കണക്ക് ശരിയാക്കിയത്.

ഛത്തീസ്ഗഡിലെ കണക്കിങ്ങനെ

ഛത്തീസ്ഗഡിലെ കണക്കിങ്ങനെ

ഛത്തീസ്ഗഡില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഏകദേശം കൃത്യമായിരുന്നു. ടുഡേയ്‌സ് ചാണക്യ ബിജെപിക്ക് 51 സീറ്റും കോണ്‍ഗ്രസിന് 39 സീറ്റുമാണ് പ്രവചിച്ചത്. ഇന്ത്യാ ടുഡേ ബിജെപി 53 സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 33 സീറ്റില്‍ ഒതുങ്ങുമെന്നും പ്രവചിച്ചു. ടൈംസ് നൗ സീ വോട്ടര്‍ സര്‍വേ ബിജെപി 48 വരെ സീറ്റും കോണ്‍ഗ്രസിന് 37 മുതല്‍ 45 സീറ്റ് വരെ നേടുമെന്നും പറഞ്ഞിരുന്നു. സിഎന്‍എന്‍ ഐബിഎന്‍ സര്‍വേയില്‍ ബിജെപി 55 സീറ്റ് വരെ നേടുമെന്നും കോണ്‍ഗ്രസ് 32 സീറ്റില്‍ ഒതുങ്ങുമെന്നും പ്രവചിച്ചിരുന്നു. ബിജെപി 49 സീറ്റാണ് ഇവിടെ നേടിയത്. കോണ്‍ഗ്രസ് 39 സീറ്റും നേടി.

മിസോറാമില്‍ മുഴുവന്‍ തെറ്റി

മിസോറാമില്‍ മുഴുവന്‍ തെറ്റി

മിസോറാമില്‍ പ്രവചനങ്ങള്‍ മുഴുവന്‍ തെറ്റുന്നതാണ് കണ്ടത്. ഇവിടെ ഇന്ത്യാ ടിവി-സി വോട്ടര്‍ മാത്രമാണ് സര്‍വേ നടത്തിയത്. കോണ്‍ഗ്രസിന് 19 സീറ്റും മിസോ നാഷണല്‍ ഫ്രണ്ടിന് 14 സീറ്റുമാണ് ഇവര്‍ പ്രവചിച്ചത്. എന്നാല്‍ ഇവിടെയുള്ള 40 സീറ്റില്‍ 34 എണ്ണവും സ്വന്തമാക്കി കോണ്‍ഗ്രസ് വന്‍ തേരോട്ടമാണ് നടത്തിയത്. മിസോ നാഷണല്‍ ഫ്രണ്ടിന് അഞ്ച് സീറ്റ് മാത്രമാണ് ലഭിച്ചത്.

തെലങ്കാനയിലെ കണക്ക്

തെലങ്കാനയിലെ കണക്ക്

തെലങ്കാന കഴിഞ്ഞ തവണ ആദ്യത്തെ തിരഞ്ഞെടുപ്പിനെയാണ് നേരിട്ടത്. പ്രവചനങ്ങളെല്ലാം തെലങ്കാന രാഷ്ട്ര സമിതിക്കൊപ്പമായിരുന്നു. ടുഡേയ്‌സ് ചാണക്യയുടെ സര്‍വേയില്‍ 62 മുതല്‍ 80 സീറ്റ് വരെ ടിആര്‍എസ് നേടുമെന്ന് പ്രവചിച്ചിരുന്നു. കോണ്‍ഗ്രസ് 16 മുതല്‍ 30 സീറ്റുകളും ടിഡിപി ബിജെപി സഖ്യം 20 സീറ്റുകള്‍ വരെ നേടുമെന്നും പറഞ്ഞിരുന്നു. മഹാന്യൂസ് ടിആര്‍എസ്സിന് 57 സീറ്റും കോണ്‍ഗ്രസിന് 23, ടിഡിപിക്ക് 21, ബിജെപിക്ക് 7 സീറ്റ് എന്നിങ്ങനെയാണ് പ്രവചിച്ചത്. എന്‍ഡിടിവി ടിആര്‍എസ് 80 സീറ്റ് വരെ നേടുമെന്നാണ് പ്രവചിച്ചത്. കോണ്‍ഗ്രസിന് 30 വരെ സീറ്റുകളും ടിഡിപി, ഒവൈസിയുടെ പാര്‍ട്ടി എന്നിവര്‍ക്ക് 16 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിച്ചിരുന്നു.

ഒരു സര്‍വേ മാത്രം

ഒരു സര്‍വേ മാത്രം

ഒരു സര്‍വേ മാത്രമാണ് തെലങ്കാനയില്‍ യഥാര്‍ത്ഥ ഫലത്തോട് അടുത്ത് നിന്നത്. ഇവിടെ 63 സീറ്റാണ് ടിആര്‍എസ് നേടിയത്. കോണ്‍ഗ്രസ് 21 സീറ്റും ടിഡിപി 15, ബിജെപി അഞ്ച് സീറ്റും നേടി.. ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമിന്‍ ഏഴ് സീറ്റും നേടി. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ പ്രവചനങ്ങളില്‍ ടുഡേയ്‌സ് ചാണക്യ മാത്രമാണ് കൃത്യമായ കണക്ക് പുറത്തുവിട്ടത്. ഇത്തവണയും അതുകൊണ്ട് തന്നെ അവരുടെ പ്രപവചനങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!!ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!!

യുപി കലാപത്തിന്റെ ചുരുളഴിഞ്ഞു; ലക്ഷ്യം മുസ്ലിംകള്‍... പശുവിന്റെ ജഡം പഴയത്, പോലീസ് റിപ്പോര്‍ട്ട്യുപി കലാപത്തിന്റെ ചുരുളഴിഞ്ഞു; ലക്ഷ്യം മുസ്ലിംകള്‍... പശുവിന്റെ ജഡം പഴയത്, പോലീസ് റിപ്പോര്‍ട്ട്

English summary
2013 exit polls on spot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X