കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമേ മൂന്നാം ലിംഗക്കാരായി പരിഗണിക്കൂ: സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗാനുരാഗികളെ ഭിന്നലിംഗക്കാരായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഭിന്നലിംഗക്കാര്‍ക്ക് പിന്നോക്ക സംവരണ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

മദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതിമദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി

കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭിന്ന ലിംഗക്കാര്‍ക്ക് പിന്നോക്ക സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വവര്‍ഗാനുരാഗികള്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണോ എന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Lesbian

മൂന്നാം ലിംഗക്കാര്‍ക്ക് നല്‍കേണ്ട പരിരക്ഷ വൈകിപ്പിക്കുന്നതിന് കേന്ദ്രത്തെ സുപ്രീം കോടതി ശാസിച്ചു. ലെസ്ബിയന്‍, ഗേ തുടങ്ങി സ്വവര്‍ഗാനുരാഗികളെയും ഉഭയലൈംഗീകതയുള്ളവരെയും മൂന്നാം ലിംഗക്കാരായി കാണാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

2014 ലെ ട്രാന്‍സ് ജെന്‍ഡര്‍ ഉത്തരവില്‍ മാറ്റമോ ഭേദഗതിയോ വരുത്തുന്നത് സുപ്രീംകോടതി നിരസിച്ചു. ഇതോടെ ഭാവിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹത ഭിന്നലിംഗക്കാര്‍ക്ക് മാത്രമായിരിക്കും.

English summary
The Supreme Court on Thursday clarified that only transgenders will be treated as third gender, and that gay, lesbian and bisexual persons will not come under this category.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X