കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016 ബിജെപിക്ക് ശുഭവര്‍ഷം, 2017ല്‍ കാത്തിരിക്കുന്നത് വെല്ലുവിളികളോ?

2016 അവസാനിക്കാന്‍ പോകുമ്പോള്‍ രാഷ്ട്രീയപരമായ വിലയിരുത്തല്‍ നടത്തിയാല്‍ ഈ വര്‍ഷം നേട്ടം ഉണ്ടാക്കിയിരിക്കുന്നത് ബിജെപി എന്ന് വ്യക്തമാകും. എന്നാല്‍ വരാന്‍ പോകുന്ന വര്‍ഷം ബിജെപിക്ക് വെല്ലുവിളി നിറഞ്ഞതാണ്

  • By Gowthamy
Google Oneindia Malayalam News

ദില്ലി : 2016 അവസാനിക്കാന്‍ ഇനി വെറും മൂന്ന് ദിവസം. അവസാനത്തിലേക്ക് കടക്കുമ്പോള്‍ പിന്നിട്ട ഒരു വര്‍ഷത്തിലേക്ക് എല്ലാവരും ഒന്നു തിരിഞ്ഞു നോക്കും. ഒരു വിലയിരുത്തല്‍ നടത്തും. വര്‍ഷം എങ്ങനെയായിരുന്നു എന്നത്.

2016 അവസാനിക്കാന്‍ പോകുമ്പോള്‍ രാഷ്ട്രീയപരമായ വിലയിരുത്തല്‍ നടത്തിയാല്‍ ഈ വര്‍ഷം നേട്ടം ഉണ്ടാക്കിയിരിക്കുന്നത് ബിജെപി എന്ന് വ്യക്തമാകും. എന്നാല്‍ വരാന്‍ പോകുന്ന വര്‍ഷം ബിജെപിക്ക് വെല്ലുവിളി നിറഞ്ഞതാണെന്നാണ് യാഥാര്‍ത്ഥ്യം.നിലവിലെ ജനപിന്തുണ 2017ല്‍ മോദിക്കുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.

 മോശം വര്‍ഷം

മോശം വര്‍ഷം

2015 അവസാനിക്കുമ്പോള്‍ ഏറെ തിരിച്ചടികള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. 2014ല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതിന്റെ തിളക്കമൊന്നും 2015ല്‍ ബിജെപിക്ക് ലഭിച്ചിരുന്നില്ല. പലവിധ വിവാദങ്ങളില്‍ കുരുങ്ങി നട്ടം തിരികയുകയായിരുന്നു ബിജെപി. മാത്രമല്ല വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കേറിയതിന്‍രെ നേട്ടങ്ങളൊന്നും 2015ലെ തിരഞ്ഞെടുപ്പുകളിലും ലഭിച്ചിരുന്നില്ല. ദില്ലിയിലും ബിഹാറിലും മറ്റ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലും എട്ടുനിലയില്‍ പൊട്ടുകയായിരുന്നു ബിജെപി.

 അതിജീവനം

അതിജീവനം

തിരിച്ചടികളില്‍ നിന്നായിരുന്നു 2016 ആരംഭിച്ചത്. രാജ്യത്തെ ഞെട്ടിച്ച് ജനുവരി 2ന് പത്താന്‍കോട്ടില്‍ ഭീകരാക്രമണം ഉണ്ടായി. ഇതിനു പിന്നാലെ ഉറി ഉള്‍പ്പെടെ ചെറുതും വലുതുമായ ഭീകരാക്രമണങ്ങള്‍. കൂടാതെ ബുര്‍ഹന്‍വാനിയെ വധിച്ചതിനു പിന്നാലെ കശ്മീരിലുണ്ടായ പ്രശ്‌നങ്ങള്‍. ഇതൊക്കെ ബിജെപിക്ക് തല വേദനയായെങ്കിലും ഉറി ആക്രമണത്തിന് പാകിസ്ഥാന് സര്‍ജിക്കല്‍ സട്രൈക്കിലൂടെ ശക്തമായ മറുപടി നല്‍കിയത് ബിജെപിക്ക് കരുത്തായി.ഇന്ത്യ- പാക് ബന്ധം ഏറെ വഷളായത് 2016ലായിരുന്നെങ്കിലും തീവ്രവാദത്തില്‍ പാകിസ്ഥാനെതിരായ നടപടികളില്‍ മറ്റ് രാജ്യങ്ങളെ ഒപ്പം നിര്‍ത്താനായതും ബിജെപിക്ക് നേട്ടമായി.

 തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം

തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം

2016ല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഒരിക്കലും അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നു കരുതിയ കേരളത്തില്‍ ആദ്യമായി ഒരു സീറ്റ് നേടിയതും 2016ലായിരുന്നു. അസം തിരഞ്ഞെടുപ്പിലെ വിജയവും നിര്‍ണായകമായി. അസമിലെ വിജയം കിഴക്കന്‍ മേഖലയിലേക്കുള്ള ബിജെപിയുടെ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് - ഇടത് സഖ്യം പരാജപ്പെട്ടതും ബിജെപിക്ക് ഗുണമായി.

 അവസാനിക്കുന്നത്

അവസാനിക്കുന്നത്

എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ സുപ്രധാന തീരുമാനം കൈക്കൊണ്ടതിന്റെ മികവിലാണ് 2016 അവസാനിക്കുന്നത്. നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചു. ഇതിനു പിന്നാലെയുണ്ടായ പ്രതിസന്ധികള്‍ ഒട്ടേറെയായിരുന്നു. ചില്ലറക്ഷാമം മൂലം ജനങ്ങള്‍ വലഞ്ഞതും ആവശ്യത്തിന് പണം ലഭിക്കാതെ വന്നതുമെല്ലാം വെല്ലുവിളിയായി. 50 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് മോദിയുടെ വാഗ്ദാനം. കളളപ്പണത്തിനും കള്ള നോട്ടിനുമെതിരായ ശക്തമായ നടപടി എന്ന രീതിയിലാണ് നോട്ട് നിരോധനം നടപ്പാക്കിയത്. അതിനാല്‍ തന്നെ ജനപിന്തുണയും ലഭിച്ചു.

 ആശ്വാസം

ആശ്വാസം

നോട്ട് നിരോധനത്തിന് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നായിരുന്നു നോട്ട് നിരോധനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിനു പിന്നാലെ രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഛണ്ഡിഗര്‍ എന്നിവിടങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ പരാജയം തന്നെ നേരിടേണ്ടി വന്നു.

 കാത്തിരിക്കുന്നത് വെല്ലുവിളികള്‍

കാത്തിരിക്കുന്നത് വെല്ലുവിളികള്‍

നോട്ട് നിരോധനത്തിലെ ജനപിന്തുണയും തിരഞ്ഞെടുപ്പുകളിലെ വിജയവും നല്‍കിയ ആത്മവിശ്വാസത്തോടെയാണ് ബിജെപി 2017ലേക്ക് കടക്കുന്നത്. എന്നാല്‍ 2017ല്‍ ബിജെപി കാത്തിരിക്കുന്നത് ശരിക്കുള്ള വെല്ലുവിളികളാണ്. നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ഫലം ലഭിക്കാന്‍ പോകുന്നത് 2017ല്‍ തന്നെയായിരിക്കും. എല്ലാം ശരിയാകുമെന്ന് മോദി പറഞ്ഞ 50 ദിവസത്തിന്റെ കാലാവധി ഡിസംബര്‍ 30 ഓടെ അവസാനിക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും. ബിജെപിയിടെ ഭാവി തീരുമാനിക്കുന്ന അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് 2017ലാണ് വരാന്‍ പോകുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപവും പണ രഹിത സമ്പദ് വ്യവസ്ഥയുടെ നടപ്പാക്കലുമൊക്കെ വരാനിരിക്കുന്ന വെല്ലുവിളികളാണ്. 2016ല്‍ ബാക്കിവച്ച ചോദ്യങ്ങള്‍ക്ക് 2017ല്‍ മോദിക്ക് ഉത്തരം പറയേണ്ടി വരും.

English summary
If 2015 saw the BJP suffer several setbacks with resounding electoral defeats in Delhi and Bihar and a series of local elections, the party gained considerable ground during 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X