കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രഹ്മാസ്ത്രവുമായി ബിജെപി; തന്ത്രം മെനഞ്ഞ് മോദി-ഷാ-യോഗി ത്രിമൂര്‍ത്തികള്‍, പ്രതിപക്ഷം തകരും!!

  • By Desk
Google Oneindia Malayalam News

ദില്ലി: അടുത്ത പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പണി തുടങ്ങി. ഉത്തര്‍ പ്രദേശ് പിടിക്കുന്നവര്‍ക്ക് രാജ്യം ഭരിക്കാമെന്നത് ഇന്ത്യന്‍ രാഷ്ട്രീയ ഇടനാഴികളിലെ പഴമൊഴിയാണ്. ബിജെപി ലക്ഷ്യമിടുന്നതും ഉത്തര്‍ പ്രദേശ് പിടിക്കാന്‍ തന്നെയാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റും തൂത്തുവാരാനാണ് ബിജെപിയുടെ ശ്രമം.
അതിന് പണികള്‍ തുടങ്ങിയെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രി ഒപി രാജ്ബാര്‍ സൂചിപ്പിക്കുന്നത്. എന്തുവില കൊടുത്തും അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. അതിന്റെ ഭാഗമായുള്ള പദ്ധതികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്....

 ആശങ്കപ്പെടുത്തിയത്

ആശങ്കപ്പെടുത്തിയത്

ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ വിശാലമായ ഒരു ഐക്യത്തിന് സാധ്യത തെളിയുന്നുണ്ട്. അഖിലേഷ് യാദവിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയും ബിജെപിക്കെതിരെ യോജിക്കാന്‍ തീരുമാനിച്ചിരുന്നു. ഗോരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ സഖ്യം വിജയം കാണുകയും ചെയ്തു.

വോട്ടില്‍ ചോര്‍ച്ച

വോട്ടില്‍ ചോര്‍ച്ച

ബിജെപിയുടെ ഉരുക്കുകോട്ടയായ ഗോരഖ്പൂരും ഫുല്‍പ്പൂരും പാര്‍ട്ടിക്ക് നഷ്ടപ്പെടാന്‍ കാരണം എസ്പിയും ബിഎസ്പിയും ഒരുമിച്ചതാണ്. ഇതേ നിലയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പും നേരിടേണ്ടി വന്നാല്‍ തിരിച്ചടി കിട്ടുമെന്ന് ബിജെപി ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ വോട്ട് ബാങ്കുകളില്‍ ചോര്‍ച്ചയുണ്ടാക്കാനുള്ള ശ്രമം.

ഒബിസികളെ മൂന്ന് തട്ടാക്കും

ഒബിസികളെ മൂന്ന് തട്ടാക്കും

എസ്പിയുടെയും ബിഎസ്പിയുടെയും വോട്ട് ബാങ്ക് ഒബിസി, ദളിത് വിഭാഗങ്ങളാണ്. ഇതില്‍ ഒബിസി ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടാക്കാനാണ് ആലോചന. ഉത്തര്‍ പ്രദേശില്‍ ഒബിസി വിഭാഗത്തില്‍ 82 തരക്കാരാണുള്ളത്. ഇവരെയെല്ലാം മൂന്ന് തട്ടിലേക്ക് മാറ്റാനാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനം.

സംവരണ ആനുകൂല്യം

സംവരണ ആനുകൂല്യം

ഒബിസിയില്‍പെട്ട എല്ലാ ജാതിക്കാര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഒപി രാജ്ബാര്‍ പറയുന്നത്. ഒബിസി വിഭാഗത്തില്‍പ്പെട്ട ജാതികളെ മൂന്ന് തരത്തിലേക്ക് മാറ്റി 27 ശതമാനം സംവരണത്തിന്റെ ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചനയെന്ന് മന്ത്രി പറഞ്ഞു.

എസ്പി വോട്ടുകള്‍ ഇല്ലാതാകും

എസ്പി വോട്ടുകള്‍ ഇല്ലാതാകും

സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ നേതാവാണ് ഒപി രാജ്ബാര്‍. ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് എസ്ബിഎസ്പി. ഇദ്ദേഹമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിച്ചത്. എസ്പി-ബിഎസ്പി വോട്ട് ബാങ്കുകള്‍ ഇല്ലാതാകുമെന്നും രാജ്ബാര്‍ കൂട്ടിച്ചേര്‍ത്തു. എങ്ങനെയാണ് തരംതിരിക്കുന്നത് എന്ന് വിശദീകരിക്കാം.

തരംതിരിവ് ഇങ്ങനെ

തരംതിരിവ് ഇങ്ങനെ

82 ഒബിസി ജാതികളെ മൂന്നാക്കി തരം തിരിക്കും. പിന്നാക്കം, വളരെ പിന്നാക്കം, അതീവ പിന്നാക്കം എന്നിങ്ങനെ മൂന്നാക്കിയാണ് തിരിക്കുക. ഇവര്‍ക്കെല്ലാം ഒബിസിക്കാര്‍ക്ക് അനുവദിക്കുന്ന 27 ശതമാനം സംവരണ ആനുകൂല്യം ഉറപ്പാക്കുകയാണ് ചെയ്യുക. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ആറ് മാസം മുമ്പ് ഈ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ ബ്രഹ്മാസ്ത്രം

രാഷ്ട്രീയ ബ്രഹ്മാസ്ത്രം

രാഷ്ട്രീയ ബ്രഹ്മാസ്ത്രമാണ് യോഗി സര്‍ക്കാര്‍ പ്രയോഗിക്കാന്‍ പോകുന്നതൈന്നും രാജ്ബാര്‍ റാസറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. ഒബിസി, ദളിത്, മുസ്ലിം ഐക്യനിരയുണ്ടാക്കി ബിജെപിയെ നേരിടാനാണ് എസ്പിയും ബിഎസ്പിയും ആലോചിക്കുന്നത്. ഈ നീക്കം പൊളിക്കാനാണ് യോഗി സര്‍ക്കാരിന്റെ ശ്രമം.

ത്രിമൂര്‍ത്തികളുടെ പിന്തുണ

ത്രിമൂര്‍ത്തികളുടെ പിന്തുണ

ബിജെപിയുടെ വിജയശില്‍പ്പികളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കൊപ്പം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പുതിയ നീക്കത്തിന് പിന്തുണ നല്‍കുന്നുവെന്നാണ് വിവരം. പിന്നാക്ക വിഭാഗത്തില്‍ നാല് ജാതികളെ ഉള്‍പ്പെടുത്തും. വളരെ പിന്നാക്കത്തിില്‍ 19 ജാതികളും അതീവ പിന്നാക്കത്തില്‍ 59 ജാതികളുമുണ്ടാകും.

കൂടുതല്‍ തിരിച്ചടി

കൂടുതല്‍ തിരിച്ചടി

ഈ പദ്ധതി ബിജെപി ഭരണകൂടം നടപ്പാക്കിയാല്‍ യാദവ വോട്ടുകളുടെ പിന്‍ബലത്തില്‍ വിജയിക്കുന്ന സമാജ് വാദിക്കാണ് കനത്ത തിരിച്ചടിയുണ്ടാകുക. ഒബിസികള്‍ക്ക് നല്‍കിയ സംവരണത്തിന്റെ ആനുകൂല്യം പ്രധാനമായും ലഭിക്കുന്നത് യാദവര്‍ക്കാണ്. ഇവരെ പൂര്‍ണമായും കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ ബിജെപി സുന്ദരമായി വെന്നിക്കൊടി പാറിക്കും.

പ്രേരണ ഇങ്ങനെ

പ്രേരണ ഇങ്ങനെ

ഗോരഖ്പൂരിലും ഫുല്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് ബിജെപി ഭരണകൂടത്തെ ഇത്തരത്തില്‍ ആലോചന നടത്താന്‍ പ്രേരിപ്പിച്ചത്. എസ്പി സ്ഥാനാര്‍ഥിയെ ബിഎസ്പി പിന്തുണച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെടുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പ്ുകളിലും ഈ സഖ്യം ആവര്‍ത്തിക്കുമെന്ന് എസ്പി-ബിഎസ്പി നേതാക്കള്‍ പറഞ്ഞിരുന്നു.

സഖ്യമുണ്ടായാലും പ്രശ്‌നമല്ല

സഖ്യമുണ്ടായാലും പ്രശ്‌നമല്ല

ഈ സഖ്യം ആവര്‍ത്തിച്ചാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കും ഫലം. സഖ്യം അടുത്ത തിരഞ്ഞെടുപ്പില്‍ നിലവില്‍ വന്നാലും ഒബിസി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ പ്രതിസന്ധി നേരിടാനാകുമെന്നനാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. തുടര്‍ന്നാണ് ഒബിസി സംവരണം വച്ചുള്ള കളി.

ഖത്തര്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു; വിദേശ തൊഴിലാളികള്‍ക്ക് ആഹ്ലാദിക്കാം!! ചട്ടങ്ങള്‍ മാറുംഖത്തര്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു; വിദേശ തൊഴിലാളികള്‍ക്ക് ആഹ്ലാദിക്കാം!! ചട്ടങ്ങള്‍ മാറും

English summary
BJP 2019 brahmastra tactics: UP to slice 82 OBCs into 3 blocs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X