കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014നെ അപേക്ഷിച്ച് 2019 കോണ്‍ഗ്രസിന് തോല്‍വിയുടെ വര്‍ഷമാണ്: വോട്ട് വിഹിതത്തില്‍ 5 ശതമാനം കുറവ്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആകെ ലഭിച്ചത് 52 സീറ്റുകളാണ്. 2014നേക്കാള്‍ 8 സീറ്റുകള്‍ മാത്രം അധികം. അതേ സമയം 2014ലെ വോട്ട് വിഹിതമായ 19.5 നോട് അടുത്താണ് ഇത്തവണത്തെയും വോട്ട് വിഹിതം. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചെങ്കിലും വിജയ മാര്‍ജിനുകള്‍ താഴേക്ക് പോയി. 2019ല്‍ വിജയിച്ച 52 സീറ്റുകളിലും ശരാശരി വിജയ ശതമാനം 8.6 ആണ്. 2014ല്‍ 44 സീറ്റില്‍ വിജയിച്ചപ്പോഴുണ്ടായ 13.6 ശതമാനത്തേക്കാള്‍ 5 ശതമാനം കുറവ്.

<br>ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തെ മറികടക്കാന്‍ ബിജെപിക്ക് രക്ഷക്കെത്തിയത് അലഞ്ഞു തിരിഞ്ഞ കന്നുകാലികളും കര്‍ഷക പദ്ധതിയും
ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തെ മറികടക്കാന്‍ ബിജെപിക്ക് രക്ഷക്കെത്തിയത് അലഞ്ഞു തിരിഞ്ഞ കന്നുകാലികളും കര്‍ഷക പദ്ധതിയും

ദേശീയ പാര്‍ട്ടികളായ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തമ്മിലുള്ള പോരാട്ടം പരിഗണിക്കുമ്പോള്‍ 2014ല്‍ ഇരുപാര്‍ട്ടികളും 189 സീറ്റുകളില്‍ നേരിട്ട് പോരാട്ടം നടത്തിയപ്പോള്‍ 88 ശതമാനം നേട്ടത്തോടെ ബിജെപി 166 സീറ്റുകളില്‍ വിജയിച്ചു. 2019ല്‍ ഇത്തരത്തില്‍ 192 സീറ്റുകളിലാണ് മത്സരം നടന്നത് അതില്‍ 92 ശതമാനം വിജയത്തോടെ 176 സീറ്റ് ബിജെപിക്ക് ലഭിച്ചു. അത് 92% സീറ്റാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി പ്രകടനം മെച്ചപ്പെടുത്തിയെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

congress-15

2019 ല്‍ 262 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയികളോ റണ്ണര്‍ അപ്പുകളോ ആണ്. 2014ലെ 268 സീറ്റുകളെ അപേക്ഷിച്ച് 6 സീറ്റ് കുറയുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല 426 സീറ്റുകളില്‍ 141 എണ്ണത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ആണ്. ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, ഡല്‍ഹി, ദമന്‍, ദിയു, ദാദ്ര, നാഗര്‍ഹവേലി, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, ത്രിപുര, സിക്കിം, രാജസ്ഥാന്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, അരുണാചല്‍ പ്രദേശ് എന്നീ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. അതിന് പുറമേ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കുടുംബ സീറ്റായ അമേഠിയില്‍ പരാജയപ്പെട്ടു.

ദക്ഷിണേന്ത്യ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കിയത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 20 സീറ്റില്‍ 19 സീറ്റുകള്‍ നേടി. കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി രാഹുല്‍ തുടരും.

English summary
2019 Considered as Congress's year of failure compares to 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X