കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും; ടൈംസ് നൗ-വിഎംആർ സർവ്വെ,എൽഡിഎഫിന് 3 സീറ്റ്

Google Oneindia Malayalam News

Recommended Video

cmsvideo
'ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും' | Oneindia Malayalam

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ടൈംസ് നൈ-വിഎംആർ സംയുക്തമായി നടത്തിയ സർവ്വെ ഫലം പുറത്ത്. കേരളം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നത്. ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം എൽഡിഎഫ് വെറും മൂന്ന് സീറ്റിൽ ഒതുങ്ങേണ്ടി വരും.

<strong>സൈമൺ ബ്രിട്ടോയുടെ മരണം; ഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ ഡോക്ടറും, കൃത്യസമയത്ത് എത്തിച്ചില്ല!!</strong>സൈമൺ ബ്രിട്ടോയുടെ മരണം; ഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ ഡോക്ടറും, കൃത്യസമയത്ത് എത്തിച്ചില്ല!!

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 12 സീറ്റ് സീറ്റ് ലഭിച്ച യുഡിഎഫ് 2019ലെ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടുമെന്നും അഭിപ്രായ സർവ്വെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് എട്ട് സീറ്റായിരുന്നു ലഭിച്ചിരുന്നത്. അതേസമയം തമിഴ്നാടിൽ 39 സീറ്റിൽ 35 സീറ്റും യുപിഎ സഖ്യം കരസ്തമാക്കും. ബിജെപി തമിഴ്നാടിൽ അക്കൗണ്ട് തുറ്കകില്ലെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു. എഐഎഡിഎംകെ വെറും 4 സീറ്റുകൊണ്ട് തൃപ്തിപെടേണ്ടി വരുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.

BJP


2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റ സീറ്റിൽ മാത്രമേ വിജയിച്ചചിരുന്നുള്ളു. 39 സീറ്റിൽ 37ഉം എഐഎഡിഎംകെ തൂത്തുവാരുകയായിരുന്നു. കഴിഞ്ഞ തവണ ബിജെപിക്കും ഒരു സീറ്റ് ലഭിച്ചിരുന്നു. കർണാടകയിൽ കോൺഗ്രസും ബിജെപിയും 14 വീതം സീറ്റുകൾ നേടുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് 11 സീറ്റും ബിജെപി 17 സീറ്റുമായിരുന്നു നേടിയിരുന്നത്.

ആന്ധ്രപ്രദേശിൽ 25 സീറ്റിൽ 23 സീറ്റും വൈഎസ് ആർ കോൺഗ്രസ് കരസ്ഥമാക്കകുമെന്നാണ് ടൈംസ് നൗ- വിഎംആർ അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. തെലുങ്കു ദേശം പാർട്ടി രണ്ട് സീറ്റിൽ ഒതുങ്ങുമ്പോൾ ബിജെപിക്ക് നിരാശയായിരിക്കും ഫലം. 2014ലെ ലോക്സഭ തിര‍ഞ്ഞെടുപ്പിൽ തെലുങ്കു ദേശം പാർട്ടി 15 സീറ്റ് നേടിയിരുന്നു. വൈഎസ്ആർ കോൺഗ്രസിന് ലഭിച്ചത് വെറും എട്ട് സീറ്റ് മാത്രമായിരുന്നു. അതേസമയം ബിജെപിക്ക് രണ്ട് സീറ്റ് വീതവും ലഭിച്ചിരുന്നു.

തെലുങ്കാനയിലെ 17 സീറ്റിൽ 10 സീറ്റും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തെലുങ്കാന രാഷ്ട്രീയ സമിതി കരസ്ഥമാക്കുമെന്നാണ് സർവ്വെ ഫലം. കോൺഗ്രസ് അഞ്ച് സീറ്റും ബിജെപി സഖ്യവും മറ്റുള്ളവരും ഒരു സീറ്റ് വീതവും കരസ്തമാക്കും. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 42 സീറ്റിൽ 32 സീറ്റിലും വെന്നിക്കൊടി പാറിക്കും. 2014ൽ രണ്ട് സീറ്റ് ലഭിച്ച ബിജെപിക്ക് 2019ൽ ഒമ്പത് സീറ്റ് വരെ ലഭിക്കുമെന്നും ടൈംസ് നൗ-വിഎംആർ സംയുക്തമായി നടത്തിയ സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നു.

English summary
Months ahead of 2019 Lok Sabha Elections, Times Now-VMR conducted an opinion poll to assess what the performance of each of the leading alliances would be in case the Parliamentary Elections were to be held today. The poll, conducted in January 2019, also tried to ascertain the choice for the prime minister post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X