കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സിപിഎം , കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍! രണ്ട് എംഎല്‍എമാര്‍ ഉടനെത്തും

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബംഗാളില്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു | Oneindia Malayalam

ബംഗാളില്‍ കോണ്‍ഗ്രസ്, സിപിഎം എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. സംസ്ഥാനത്ത് ബിജെപിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണം നടക്കുന്നതിനിടെയാണ് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി നേതാക്കളുടെ കൂട്ടവരവ്.

<strong>" title=""എന്തിനാടാ ആ കൊച്ചിനോട് നീ ഇങ്ങനെ ചെയ്തത്" പെണ്‍കുട്ടിയെ തീവെച്ച പ്രതിയുടെ വീഡിയോ" />"എന്തിനാടാ ആ കൊച്ചിനോട് നീ ഇങ്ങനെ ചെയ്തത്" പെണ്‍കുട്ടിയെ തീവെച്ച പ്രതിയുടെ വീഡിയോ

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത മേയറും മുന്‍ മന്ത്രിയുമായ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തിയത്. തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട എംപി അനുപം ഹസ്രയ്ക്കൊപ്പമാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.

തൃണമൂല്‍ എംപി

തൃണമൂല്‍ എംപി

ബോല്‍പൂരില്‍ നിന്നുള്ള എംപിയും തൃണമൂല്‍ നേതാവുമായ അനുപം ഹസ്രയാണ് ആദ്യം ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൈലാഷ് വിജയ് വര്‍ഗിയയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് ഹസ്ര ബിജെപിയില്‍ ചേര്‍ന്നത്.

തൃണമൂലിലെ പ്രമുഖന്‍

തൃണമൂലിലെ പ്രമുഖന്‍

ബിര്‍ഭം ജില്ലയിലെ ബോല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര. വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഹസ്ര 2014 ലാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുകയായിരുന്നു ഹസ്ര

പുറത്താക്കി തൃണമൂല്‍

പുറത്താക്കി തൃണമൂല്‍

ഹസ്ര തൃണമൂല്‍ നേതാക്കള്‍ക്കെതിരേയും നേതൃത്വത്തിനെതിരേയും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഹസ്രയെ തൃണമൂല്‍ നേതൃത്വം ശാസിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ജനവരി 9 ന് ഹസ്രയെ തൃണമൂലില്‍ നിന്ന് പുറത്താക്കിയിരുന്നു.പിന്നാലെയാണ് ഹസ്ര ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

സിപിഎമ്മിന്‍റെ കുത്തക മണ്ഡലം

സിപിഎമ്മിന്‍റെ കുത്തക മണ്ഡലം

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഡോ രാം ചന്ദ്ര മോദിനെ രണ്ട് ലക്ഷത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു ഹസ്ര പരാജയപ്പെടുത്തിയത്. സിപിഎമ്മിന്‍റെ കുത്തക മണ്ഡലമായിരുന്നു ബോല്‍പൂര്‍.

സിപിഎം കോണ്‍ഗ്രസ് എംഎല്‍എമാര്‍

സിപിഎം കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഹസ്രയ്ക്ക് പിന്നാലെ ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎല്‍എയുമായ ഖഗേന്‍ മര്‍മ്മുവും കോണ്‍ഗ്രസ് എംഎല്‍എ ദുലാല്‍ ചന്ദ്രബാറും ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ മുകുള്‍ റോയിയുടെ സാന്നിധ്യത്തിലാണ് മൂവരും ബിജെപിയില്‍ ചേര്‍ന്നത്.

രണ്ട് എംഎല്‍എമാര്‍ കൂടി

രണ്ട് എംഎല്‍എമാര്‍ കൂടി

മാല്‍ഡയിലെ ഹബീബ്പൂര്‍ എംഎല്‍എയാണ് ഖഗേന്‍ മര്‍മു. നോര്‍ത്ത് 24 ബര്‍ഗാനയിലെ ബാഗ്ദ എംഎല്‍എയാണ് ദുലാല്‍ ചന്ദ്ര. എംപിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മുന്‍ മേയറും മന്ത്രിയും

മുന്‍ മേയറും മന്ത്രിയും

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടന്‍ മുന്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും മമന്ത്രിയുമായ സോവന്‍ ചാറ്റര്‍ജി, നിലവിലെ ബിദന്‍ നഗര്‍ മുനിസിപാലിറ്റി മേയര്‍ സബ്യസാചി ദത്ത എന്നിവരും ബിജെപിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

തൃണമൂലിനെ പൊളിച്ചടുക്കും

തൃണമൂലിനെ പൊളിച്ചടുക്കും

കഴിഞ്ഞ തവണ ആകെയുള്ള 42 സീറ്റില്‍ 32 തൂത്തുവാരിയായിരുന്നു തൃണമൂല്‍ ലോക്സഭ കൈയ്യടിക്കയിത്. അതേസമയം ബിജെപിക്ക് വെറും രണ്ട് സീറ്റുകളെ നേടാനായുള്ളൂ. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് ബിജെപി ശക്തമായ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

മുന്നേറി ബിജെപി

മുന്നേറി ബിജെപി

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ അടക്കം ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെയ്ച്ചത്. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം തീര്‍ക്കുന്ന പ്രതിസന്ധി ബംഗാളിലൂടെ മറികടക്കാനാണ് അമിത് ഷായും നീക്കം.

പ്രധാനമന്ത്രി നേരിട്ട്

പ്രധാനമന്ത്രി നേരിട്ട്

അമിത് ഷായുടെ നേതൃത്വത്തില്‍ വന്‍ പദ്ധതികളാണ് ബംഗാളില്‍ പാര്‍ട്ടി ഒരുക്കുന്നത്. 300 തിരഞ്ഞെടുപ്പ് യോഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റാലിയും പാര്‍ട്ടി സംഘടിപ്പിക്കും.

English summary
2019 Lok Sabha Elections: TMC MP Anupam Hazra, Congress' Dulal Chandra, CPM's Khagen Murmu join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X