കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യ കോണ്‍ഗ്രസിന് നല്‍കാനാവില്ല! ത്രികോണ മത്സരത്തിന് തയ്യാറായിക്കോളൂവെന്ന് കോണ്‍ഗ്രസിനോട് ദള്‍

  • By
Google Oneindia Malayalam News

കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം ഒരുമിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുകയാണ്.12 സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് ജനതാദള്‍ ഉന്നയിച്ചിരിക്കുന്നത്.ഇതില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളുമുണ്ട്. സിറ്റിങ്ങ് സീറ്റുകള്‍ വിട്ടുകൊടിക്കില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ മാണ്ഡ്യയും ഹസനും അടക്കമുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനും വിട്ടുകൊടുക്കില്ലെന്ന് ജനതാദളും വ്യക്തമാക്കുന്നു.

ഇതോടെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകത്തില്‍ സജീവമായിരിക്കുകയാണ്. അതേസമയം സീറ്റ് വിഭജനം ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യം അവസാനിപ്പിക്കുന്നതിലേക്ക് വരെ എത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

 സീറ്റ് വിഭജനം കീറാമുട്ടി

സീറ്റ് വിഭജനം കീറാമുട്ടി

സീറ്റ് വിഭജനം സംബന്ധിച്ച് ദളും കോണ്‍ഗ്രസും ഇതുവരെ സമവായത്തില്‍ എത്തിയിട്ടില്ല.28 സീറ്റില്‍ 12 എണ്ണം വേണമെന്നാണ് ജനതാദള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പരമാവധി ആറില്‍ കൂടുതള്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.

 ദളിന്‍റെ ആവശ്യം

ദളിന്‍റെ ആവശ്യം

2014 ല്‍ രണ്ട് സീറ്റില്‍ മാത്രമായിരുന്നു ജനതാ ദള്‍ വിജയിച്ചത്. ഇതിനൊപ്പം സിറ്റിങ് മണ്ഡലങ്ങളല്ലാത്ത നാല് സീറ്റുകള്‍ കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ദള്‍ ആവശ്യപ്പെടുന്നതില്‍ കോണ്‍ഗ്രസിന്‍ററെ സിറ്റിങ് സീറ്റുകളായ കോലാറും ചിക്കബെല്ലാപുര ഉള്‍പ്പടേയുള്ളവയാണ്.

 മാണ്ഡ്യയും ഹസനും

മാണ്ഡ്യയും ഹസനും

അതേസമയം കോണ്‍ഗ്രസ് കണ്ണ് വെയ്ക്കുന്ന മാണ്ഡ്യയും ഹസനും വിട്ട് കൊടുക്കാന്‍ ജെഡിഎസ് തയ്യാറല്ല. ദളിന്‍റെ ശക്തി കേന്ദ്രമാണ് മാണ്ഡ്യ, പ്രവര്‍ത്തകരുടെ ആഗ്രഹത്തിനെതിരായി മണ്ഡലം കോണ്‍ഗ്രസിന് നല്‍കാന്‍ ആകില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി.

 ഹസനില്‍ ദേവഗൗഡ

ഹസനില്‍ ദേവഗൗഡ

മാണ്ഡ്യയില്‍ കൈകടത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍ ത്രികോണ മത്സരത്തിന് തയ്യാറാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പൊതുമരാമത്ത് മന്ത്രിയും കുമാരസ്വാമിയുടെ സഹോദരനുമായ രേവണ്ണ നല്‍കിയത്.ഹസനില്‍ എച്ച്ഡി ദേവഗൗഡ മത്സരിക്കുമെന്നും രേവണ്ണ വ്യക്തമാക്കി.

 പാര്‍ട്ടി തിരുമാനം

പാര്‍ട്ടി തിരുമാനം

നേരത്തേ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ ഹസനില്‍ നിന്ന് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗേവഗൗഡ മത്സരിക്കണമെന്നതാണ് പാര്‍ട്ടി തിരുമാനം എന്നും രേവണ്ണ പറഞ്ഞു.

 മൈസൂരും തുംകൂരും

മൈസൂരും തുംകൂരും

അതിനിടെ മൈസൂരും തുംകൂരും ദളിന് നല്‍കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. ഹസനോ മാണ്ഡ്യയോ കോണ്‍ഗ്രസിന് ലഭിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ദളിന്‍റെ സ്വാധീന മേഖലയാണ് മൈസൂര്‍.

 മാണ്ഡ്യയില്‍

മാണ്ഡ്യയില്‍

അതിനിടെ മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമി മത്സരിക്കുമെന്ന വാര്‍ത്തകള്‍ കുമാരസ്വാമി തള്ളി.വോട്ടു നേടാന്‍ നിഖില്‍ അഭിനയിച്ച സിനിമയുടെ ടിക്കറ്റുകള്‍ മാണ്ഡ്യയില്‍ സൗജന്യ വിതരണം ചെയ്തിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സിനിമയില്‍ തുടരും

സിനിമയില്‍ തുടരും

നിഖില്‍ സിനിമയില്‍ തുടരണമെന്ന് അഗ്രഹിക്കുന്ന വ്യക്തിയാണ്. ഒരു നടനായി അറിയപ്പെടണമെന്നാണ് നിഖിലിന്‍റെ ആഗ്രഹം. മാണ്ഡ്യയില്‍ ദേവഗൗഡ മത്സരിക്കണമെന്നാണ് നിഖില്‍ ആഗ്രഹിക്കുന്നത്, മറിച്ചുള്ള വാര്‍ത്തകളെല്ലാം അസംബന്ധമാണ് കുമാരസ്വാമി പറഞ്ഞു.

 സുമലത സ്ഥാനാര്‍ത്ഥി

സുമലത സ്ഥാനാര്‍ത്ഥി

അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യ സുമതലയുടെ മാണ്ഡ്യയിലെ സ്ഥാനാര്‍ത്ഥി വാര്‍ത്തയോടും കുമാരസ്വാമി പ്രതികരിച്ചു.മാണ്ഡ്യയില്‍ സുമലത മത്സരിക്കുന്നതിനോട് യാതാരൊരു എതിര്‍പ്പുമില്ല.എന്നാല്‍ മാണ്ഡ്യ ദളിന്‍റെ ശക്തി കേന്ദ്രമാണ്,എന്നായിരുന്നു പ്രതികരണം.

 ദളും കോണ്‍ഗ്രസും

ദളും കോണ്‍ഗ്രസും

അതേസമയം സുമലതയെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെ ദള്‍ എതിര്‍ക്കില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ദളുമായും കോണ്‍ഗ്രസുമായും ഒരുപോലെ ബന്ധം സൂക്ഷിച്ച നേതാവാണ് അംബരീഷ്.

 പ്രതീക്ഷയില്‍ ബിജെപി

പ്രതീക്ഷയില്‍ ബിജെപി

അതേസമയം കോണ്‍ഗ്രസ്-ദള്‍ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ അത് ബിജെപിക്ക് വലിയ തിരിചച്ചടിയാകും.സീറ്റ് ചര്‍ച്ചകളില്‍ തര്‍ക്കം തുടരുന്നതിനാല്‍ മുന്നണിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.

English summary
2019 Lok Sabha Polls: JD(S) Makes it Clear That it Will Not Cede Mandya Seat to Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X