കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ എസ്പിയും ബിഎസ്പി ധാരണ, തുല്യസീറ്റുകളില്‍ മത്സരിക്കും!

  • By Desk
Google Oneindia Malayalam News

ദില്ലി: വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ തീരുമാനവുമായി മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശില്‍ 2019 തിരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ ഒരുപോലെ ഭാഗിച്ച് ഇരു പാര്‍ട്ടികളും ധാരണയായി എന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയത് ദില്ലിയില്‍ വച്ചാണ്. ഇരു നേതാക്കളും ദില്ലിയില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ തുല്യവിഭജനമെന്ന ഫോര്‍മുലയില്‍ എത്തിയത്.

37 സീറ്റുകള്‍ ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചു. തുല്യമായി സീറ്റ് വിഭജിച്ചതിനാല്‍ ഇരു പാര്‍ട്ടികള്‍ക്കും 80 പേരെ ലോക്‌സഭയിലേക്ക് അയക്കാം. മാഹാസഖ്യത്തില്‍ കോണ്‍ഗ്രസിന് 6 സീറ്റുകള്‍ മാത്രമാണ് ഇരു പാര്‍ട്ടികളും കോണ്‍ഗ്രസടക്കമുള്ള മറ്റ് സഖ്യങ്ങള്‍ക്ക് നീക്കി വച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവും മായാവതിയും പ്രതികരിച്ച് കണ്ടിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യമായ ഓളം ഉണ്ടാക്കാന്‍ കഴിയാതിരുന്നതിനാല്‍ കോണ്‍ഗ്രസിന് കാര്യമായ സീറ്റ് നല്കാതിരിക്കുന്നതെന്നാണ് ഇരു പാര്‍ട്ടികളുടെയും വിശദീകരണം.

akhr-1520254061

സഖ്യത്തിലെ ബാക്കിയുള്ള ആറു സീറ്റുകളില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിക്കുക. കോണ്‍ഗ്രസിന്റെ പാരമ്പര്യ സീറ്റുകളായ റായ് ബറേലിയും അമേധിയും. 2014ല്‍ ഉത്തര്‍പ്രദേശില്‍ ഈ രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിക്കാനായത്.

എന്നാല്‍ കോണ്‍ഗ്രസിന് മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും ഉണ്ടായ മേല്‍ക്കെ ബിഎസ്പിയെയും സമാജ്വാദി പാര്‍ട്ടിയെയും ആശങ്കയിലാക്കുന്നത്. മികച്ച പ്രകടനം കാഴ്ച്ച വച്ച കോണ്‍ഗ്രസിനെ തള്ളികളയാന്‍ ഇവര്‍ക്ക് ആകില്ല. അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദളും ബിജെപി വിരുദ്ധ സഖ്യത്തിലുണ്ട്. ഇവര്‍ക്ക് രണ്ടു സീറ്റാണ് മായാവതി അഖിലേഷ് യോഗം നല്കിയത്.

അജിത് സിങ് ബാഗ്പതില് നിന്നും മകന്‍ ജയന്ത് ചൗധരി മധുരയില്‍ നിന്നും മത്സരിക്കും. സഖ്യത്തിലെ ഓം പ്രകാശ് രാജ്ബാറിന്റെ സുഹുല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്കു നല്കും. യോഗിയുടെ മന്ത്രിസഭയിലെ അംഗമായ ഓം പ്രകാശ് നിലവില്‍ യോഗി മന്ത്രിസഭയെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നയാളാണ്.
2014ല്‍ ബിജെപിയും സഖ്യകക്ഷികും ചേര്‍ന്ന് 80 ല്‍ 73 സീറ്റ് നേടിയിരുന്നു. 25 മുതല്‍ 30 സീറ്റുവരെ എസ്പി ബിഎസ്പി സഖ്യം നേടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍

English summary
2019 Loksabha election,seat sharing in Uttarpradseh is fixed by SP BSP alliance. Equal seat sharing for both parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X