2019ലെ ആദ്യ സൂര്യഗ്രഹണം ഞായറാഴ്ച; ഈ വർഷം ആഞ്ച് ഗ്രഹണങ്ങൾ, ഇന്ത്യയിൽ നിന്ന് രണ്ടെണ്ണം കാണാം!
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഞായറാഴ്ച ദൃശ്യമാകും. എന്നാൽ ഈ സൂര്യഗ്രഹണം ഇന്ത്യക്കാർക്ക് ദൃശ്യമികില്ല. നോർത്ത് ഈസ്‌റ്റ് ഏഷ്യ, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ മാത്രമേ ഇത് ദൃശ്യമാകുകയുള്ളൂ. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ രാഹു/കേതു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തിൽ നിന്നും അല്പം മാറിയിരിക്കുമ്പോളാണ് ഗ്രഹണം നടക്കുന്നതെങ്കിൽ ചന്ദ്രൻ സൂര്യനെ ഭാഗികമായി മാത്രം മറയ്ക്കുന്നു. ഇതിനു ഭാഗിക സൂര്യഗ്രഹണം. ഇിതാണ് ഞായറാഴ്ച സംഭവിക്കുന്നത്.
എന്നാൽ പൂര്‍ണ ചന്ദ്രഗ്രഹണം ജനുവരി 21ന് നടക്കും. പക്ഷേ പകലായതുകൊണ്ട് തന്നെ അതും ഇന്ത്യക്കാർക്ക് കാണാൻ സാധിക്കില്ല. ജൂലൈ രണ്ടിനും മൂന്നിനും പൂര്‍ണസൂര്യഗ്രഹണമുണ്ടെങ്കിലും അത് സംഭവിക്കുന്നത് രാത്രിസമയത്തായതിനാല്‍ അതും കാണാന്‍ കഴിയില്ല.

അതേസമയം ജൂലൈ 16നും 17നുമുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും.
ഒരു പ്രദേശത്ത് പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റാണ്. എങ്കിലും സാധാരണ ഇതിലും കുറവായിരിക്കും ദൈർഘ്യം. 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള പത്തിൽ താഴെ സൂര്യഗ്രഹണങ്ങളേ ഒരു സഹസ്രാബ്ദത്തിൽ ഉണ്ടാകൂ എന്നതാണ് കണക്ക്. അവസാനമായി 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള സൂര്യഗ്രഹണമുണ്ടായത് 1973 ജൂൺ 30നാണ്.












Click it and Unblock the Notifications