കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎയുടെ എന്‍പിആര്‍ അല്ല, മോദി എല്ലാം മാറ്റി, ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ചിദംബരം

Google Oneindia Malayalam News

ദില്ലി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. യുപിഎ സര്‍ക്കാര്‍ 2010ല്‍ തയ്യാറാക്കിയ എന്‍പിആറില്‍ നിന്ന് വ്യത്യസ്തമാണ് ബിജെപി സര്‍ക്കാരിന്റെ ദേശീയ ജനസംഖ്യാ രജിസ്റ്ററെന്ന് ചിദംബരം പറഞഅഞു. മോദി സര്‍ക്കാര്‍ എന്‍പിആറിനെ എന്‍ആര്‍സിയുമായി കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോഴത്തെ എന്‍പിആറിന്റെ ഉള്ളടക്കം വരെ വ്യത്യസ്തമാണെന്നും ചിദംബരം വ്യക്തമാക്കി.

1

അതേസമയം പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് ചിദംബരം രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ എന്‍പിആര്‍ നടപ്പാക്കാനുള്ള ശ്രമത്തിന് പിന്നില്‍ കുടിലമായ അജണ്ടയാണ് ഉള്ളതെന്നും ജനങ്ങളെ വഞ്ചിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ചിദംബരം പറഞ്ഞു. സര്‍ക്കാരിന്റെ ഉദ്ദേശം സത്യസന്ധമാണെങ്കില്‍, 2010ലെ എന്‍പിആറിനെ പിന്തുണയ്ക്കുന്നുവെന്നും, അതിനെ എന്‍ആര്‍സിയുമായി ബന്ധിപ്പിക്കില്ലെന്നും പറയണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

നേരത്തെ ബിജെപി എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ചതോടെയാണ് ചിദംബരം മറുപടിയുമായി രംഗത്തെത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ ചിദംബരമാണ് കൊണ്ടുവന്നതെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി ഈ വീഡിയോ പുറത്തുകൊണ്ടുവന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ ഇവിടെ താമസിക്കുന്നവരുടെ കാര്യമാണ് ആ വീഡിയോയില്‍ പറയുന്നത്, അല്ലാതെ പൗരത്വത്തിന്റെ കാര്യമല്ലെന്നും ചിദംബരം പറഞ്ഞു.

Recommended Video

cmsvideo
Prasanth Bhushan shares the photo of detention centers in Assam | Oneindia Malayalan

അതേസമയം പൗരത്വ നിമയത്തെ പിന്തുണച്ച് കശ്മീരില്‍ കുടിയേറ്റക്കാര്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ജാഗതി കുടിയേറ്റ ക്യാമ്പാണ് റാലി സംഘടിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കെണിയില്‍ മുസ്ലീങ്ങള്‍ വീണ് പോകരുതെന്ന് ജാഗതി ക്യാമ്പ് പ്രസിഡന്റ് പിഎന്‍ ഭട്ട് പറഞ്ഞു. ഇതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് അമിത് ഷാ ആരോപിച്ചു.

ദില്ലിയിലെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ ഒരു പാഠം പഠിപ്പിക്കണം, കോണ്‍ഗ്രസിനെതിരെ വാളെടുത്ത് അമിത് ഷാ!ദില്ലിയിലെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ ഒരു പാഠം പഠിപ്പിക്കണം, കോണ്‍ഗ്രസിനെതിരെ വാളെടുത്ത് അമിത് ഷാ!

English summary
2020 npr different from 2010 says chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X