പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച വര്‍ഷം, 2020ല്‍ പാസാക്കിയ നിര്‍ണായക ബില്ലുകള്‍ ഇവയാണ്!!
ദില്ലി: 2020 പാര്‍ലമെന്റ് അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായ വര്‍ഷമാണ്. ആദ്യ മൂന്ന് മാസം മാത്രമാണ് കാര്യമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. എന്നാലും നിര്‍ണായക ബില്ലുകള്‍ പലതും ഈ വര്‍ഷം പാസാക്കിയിട്ടുണ്ട്. മണ്‍സൂണ്‍ സെഷന് കൊവിഡ് കാരണം വെട്ടിച്ചുരുക്കിയ വര്‍ഷം കൂടിയാണിത്. പാര്‍ലമെന്റിന്റെ അവസാന സെഷനില്‍ 11 ഓര്‍ഡിനന്‍സുകള്‍ നിയമമായി മാറുകയും ചെയ്തു. ഈ ഹ്രസ്വകാല സെഷനില്‍ ലോക്സഭയും രാജ്യസഭയും 27 ബില്ലുകളാണ് പാസാക്കിയത്.
അതേസമയം പ്രതിപക്ഷ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ച വര്‍ഷം കൂടിയാണ് 2020. കര്‍ഷക ബില്ലിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കോണ്‍ഗ്രസിന്റെയും തൃണമൂലിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും എട്ട് രാജ്യസഭാ എംപിമാരെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. ഈ വര്‍ഷം പാസാക്കിയവയില്‍ നിര്‍ണാകമായത് ഇവയാണ്.
കര്‍ഷക മേഖലയ്ക്കായി മൂന്ന് ബില്ലുകളാണ് സര്‍ക്കാര്‍ പാസാക്കിയത്. ഒന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉറപ്പാക്കുന്നത് ഉല്‍പ്പന്നങ്ങളും വില്‍പ്പന അടക്കമുള്ള കാര്യങ്ങള്‍ക്കാണ് രണ്ടാമതേത്. ആവശ്യ സാധന ബില്‍ ആണ് മൂന്നാമത്തേത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതിലെവിടെയും താങ്ങുവിലയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. പകരം തുറന്ന വിപണിക്കുള്ള സാധ്യതയാണ് ഒരുക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് എപ്പിഡെമക് ഡിസീസസ് ബില്‍ ഭേദഗതി ചെയ്തു. മന്ത്രമാരുടെ വേതന അലവന്‍സ് ബിലുകളും, പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം അലവന്‍സസ്, പെന്ഷന് എന്നിവ അടങ്ങുന്ന ബില്ലും ഭേദഗതി ചെയ്തു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനായി നാല് ബില്ലുകളാണ് പാസാക്കിയത്. ഫിനാഷ്യല്‍ കോണ്ട്രാക്ടല് ബില്‍, പാപ്പരത്ത-കടബാധ്യത ബില്‍, കമ്പനീസ് ബില്‍, ടാക്സാഷേന് ബില്‍ എന്നിവയിലാണ് ഭേദഗതി കൊണ്ടുവന്നത്.
തൊഴില്‍ മേഖലയിലും ചില നിയമങ്ങല്‍ കൊണ്ടുവന്നു. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാക്കാനുള്ള ബില്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ, കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി, വിദേശ സംഭാവനാ ഭേദഗതി ബില്‍ എന്നിവയാണ് പാസാക്കിയത്. ആരോഗ്യ മേഖലയിലും നാല് ബില്ലുകള്‍ പാസാക്കി. ഹോമിയോപതി ബില്‍, മെഡിസിന് ബില്‍, ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ ബില്‍, മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ ബില്‍ എന്നിവയാണ് പാസാക്കിയത്.
വിദ്യാഭ്യാസ മേഖലയ്ക്കായി രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി ബില്‍, ഐഐഐടി ഭേദഗതി ബില്‍, ആയുര്‍വേദ ബില്‍, ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി ബില്‍ എന്നിവയും പാസാക്കി. ബാങ്കിംഗ് റെഗുലേഷന് ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്‍, എയര്‍ക്രാഫ്റ്റ് ബില്‍ എന്നിവയും ഇതോടൊപ്പം പാസാക്കി.