• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ്- എഐയുഡിഎഫ് സഖ്യത്തില്‍ അതൃപ്തി; തുടര്‍ച്ചയായി യോഗങ്ങള്‍; ഹൈക്കമാന്‍ഡിന് കത്തയക്കും

ഗുവാഹത്തി: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച സ്വപ്‌നം കാണുകയാണ് ബിജെപി. 126 അംഗ നിയമസഭയില്‍ 100 സീറ്റ് നേടാനാവുമെന്നാണ് സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് ബദറുദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന എഐയുഡിഎഫുമായി കൈകോര്‍ക്കുകയാണെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി കൂടിയായ തരുണ്‍ ഗൊഗോയി പുതിയ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാല്‍ തരുണ്‍ ഗൊഗോയിയുടെ പ്രഖ്യാപനം പാര്‍ട്ടിയില്‍ വിള്ളലുകള്‍ക്ക് വഴി വെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷന്റെ പിന്തുണയോടെ തരുണ്‍ ഗൊഗോയി നടത്തിയ പ്രഖ്യാപനത്തിനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

ബിജെപി തുടരും

ബിജെപി തുടരും

126 അംഗ നിയമസഭയാണ് അസമിലേത്. കേവല ഭൂരിപക്ഷത്തിന് 64 സീറ്റ് വേണം. എന്നാല്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 സീറ്റ് നേടിയ ബിജെപി 14 സീറ്റ് നേടിയ എജിപിയുടേയും 12 സീറ്റ് നേടിയ ബിപിഎഫിന്റേയും പിന്തുണയോടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നൂറ് സീറ്റ് ലഭിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

 സഖ്യത്തില്‍ അതൃപ്തി

സഖ്യത്തില്‍ അതൃപ്തി

അതിനിടെയാണ് എഐയുഡിഎഫുമായുള്ള സഖ്യത്തെകുറിച്ച് തരുണ്‍ ഗൊഗോയി പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്നു റിപൂന്‍ ബോറയുടെ പിന്തുണയൊടെയാണ് തരുണ്‍ ഗൊഗായിയുടെ പ്രഖ്യാപനമെന്നാണ് സൂചന. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം.

cmsvideo
  two crore jobs were lost in last four months in india | Oneindia Malayalam
  ഹൈക്കമാന്‍ഡിന് കത്ത്

  ഹൈക്കമാന്‍ഡിന് കത്ത്

  എഐയുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ഇവരുടെ പക്ഷം. തീരുമാനം കൈകൊണ്ടതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്തെഴുതാനാണ് നേതാക്കളുടെ തീരുമാനം.

   വോട്ടുകള്‍ ഭിന്നിക്കപ്പെടും

  വോട്ടുകള്‍ ഭിന്നിക്കപ്പെടും

  എഐയുഡിഎഫുമായി സഖ്യം ചേരുമ്പോള്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ടിയിരുന്നുഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്നതാണ് സഖ്യത്തെ എതിര്‍ക്കുന്നതിന് കാരണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ പുതിയ സഖ്യം വഴി സംസ്ഥാനത്തെ ബിജെപിക്ക് വലിയ ഗുണമുണ്ടാക്കുമെന്നാണ് നേതാക്കളുടെ വാദം.

  2006 ല്‍ സംഭവിച്ചത്

  2006 ല്‍ സംഭവിച്ചത്

  2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 53 സീറ്റും എഐയുഡിഎഫിന് 10 സീറ്റുമായിരുന്നു ലഭിച്ചിരുന്നത്. അന്ന് 10 സീറ്റുകള്‍ നേടിയ ബിപിഎഫുമായി പാര്‍ട്ടി കൈകോര്‍ക്കുകയായിരുന്നു. അജ്മലിനെ മാറ്റി നിര്‍ത്തുന്നത് വഴി കോണ്‍ഗ്രസ് ഒരു പ്രോ-മൈനോറിറ്റി അനുകൂല പാര്‍ട്ടിയാണെന്ന് ധാരണ മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. ഇതോടൊപ്പം കോണ്‍ഗ്രസ് തദ്ദേശീയ സമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന സന്ദേശം പ്രചരിപ്പിക്കുകയെന്നതും.

  ഗൊഗോയിയിടെ തന്ത്രം

  ഗൊഗോയിയിടെ തന്ത്രം

  കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ യുപിഎ സഖ്യത്തിനൊപ്പം എഐയുഡിഎഫ് ഉണ്ടെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താനും അതേസമയം സംസ്ഥാനത്ത് ഒറ്റക്ക് മത്സരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ഈ തന്ത്രം ഫലം കാണുകയും തുടര്‍ച്ചായ മൂന്ന് തവണ ഗൊഗോയി മുഖ്യമന്ത്രിയായി തുടരുകയുമായിരുന്നു.

  പ്രഖ്യാപനം

  പ്രഖ്യാപനം

  ചൊവ്വാഴ്ച്ചയാണ് ഗൊഗോയി എഐയുഡിഎഫുമായും ബിജെപി ഇതര മതേതര പാര്‍ട്ടികളുമായി സഖ്യത്തെകുറിച്ച് പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ദെബബ്രാത സൈകിയ, പ്രദ്യൂത് ബൊര്‍ദോലോയ്, ഭൂപന്‍ ബോറ, റാണ ഗോസ്വാമി, അബ്ദുള്‍ ഖലീഖ് എന്നിവര്‍ യോഗം ചേരുകയും അതൃപ്തി അറിയിക്കുകയുമായിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കുമെന്നാണ് സൂചന.

   എതിര്‍പ്പ്

  എതിര്‍പ്പ്

  എഐയുഡിഎഫുമായുള്ള സഖ്യത്തെ മാത്രമാണ് ഒരു വിഭാഗം എതിര്‍ക്കുന്നതെന്ന് രണ്ടാമത് ചേര്‍ന്ന യോഗത്തിന് ശേഷം ഇവര്‍ വ്യക്തമാക്കി. പകരം സിപിഐ, സിപിഐഎം, ബിപിഎഫ്, കെഎംഎസ്എസ് തുടങ്ങിയവരുമായി മതേതര വിശാല സഖ്യത്തിന് ഇവര്‍ ഒരുക്കമാണ്.

  English summary
  2021 assam election; A section of senior Congress functionaries expressed dissatisfaction in Congress-AIUDF alliance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X