• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാളിൽ കോൺഗ്രസ് തുടങ്ങി; നിർണായക തിരുമാനം പ്രഖ്യാപിച്ച് പുതിയ അധ്യക്ഷൻ.. ലക്ഷ്യം ബിജെപിയും തൃണമൂലും

കൊൽക്കത്ത; 2021 ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പുതിയ സംസ്ഥാന അധ്യക്ഷനായി ആധിർ രഞ്ജൻ ചൗധരിയെ നിയമിച്ചത്. 2014 മുതല്‍ 2018 വരെ ബംഗാളിന്റെ അധ്യക്ഷനായിരുന്നു ചൗധരി മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശനകനാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ പുതിയ പല പൊഴിച്ചെഴുത്തുകളും ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിന് മുൻപ് സഖ്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പുതിയ അധ്യക്ഷൻ. ഏറ്റവും പുതിയ വിശദാംശങ്ങളിലേക്ക്

പശ്ചിമബംഗാളിൽ

പശ്ചിമബംഗാളിൽ

294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ 211 സീറ്റുകള്‍ കരസ്ഥമാക്കിയായിരുന്നു 2016 ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് 44 ഉം സിപിഎം 32 ഉം സീറ്റുകളുമാണ് നേടിയത്. അതേസമയം ബിജെപി ആകട്ടെ വെറും 3 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്.

ബിജെപിയുടെ പ്രഖ്യാപനം

ബിജെപിയുടെ പ്രഖ്യാപനം

ഇക്കുറി സംസ്ഥാനത്ത് അധികാരം കപിടിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം കൈമുതലാക്കിയുള്ള പ്രവർത്തനങ്ങൾ ബിജെപി സംസ്ഥാനത്ത് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ബിജെപിയും ഭരണകക്ഷിയായ തൃണമൂലും തമ്മിൽ സംസ്ഥാനത്ത് തുറന്ന യുദ്ധം പ്രഖ്യാപിച്ച് പോരാടുമ്പോൾ സംസ്ഥാനം പിടിക്കാൻ പുതിയ സാധ്യതകൾ തേടുകയാണ് കോൺഗ്രസ്.

മതേതര സഖ്യം

മതേതര സഖ്യം

തൃണമൂലിനേയും ബിജെപിയേയും നേരിടാന്‍ മതേതരസഖ്യത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആധിർ രഞ്ജൻ ചൗധരി. സിപിഎം നയിക്കുന്ന ഇടതുമുന്നണിയുമായി സഖ്യത്തിന് കോൺഗ്രസ് ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ നിലപാട് വ്യക്തമാണ്. സി.പി.എം നേരത്തെ നിലപാട് മാറ്റിയിരുന്നു. പിന്നീട് കോൺഗ്രസുമായി സംയുക്ത രാഷ്ട്രീയ പരിപാടികൾ നടത്തി. ഇത് കോൺഗ്രസിന്റെയും ഇടതുപക്ഷ പാർട്ടികളുടെയും ഐക്യവും അതിന്റെ രാഷ്ട്രീയ ധാരണയും ശക്തിപ്പെടുത്തി,ചൗധരി പറഞ്ഞു.

വർഗീയ ജനവിരുദ്ധ നയങ്ങൾ

വർഗീയ ജനവിരുദ്ധ നയങ്ങൾ

പാർട്ടികൾ തമ്മിലുള്ള ഈ രാഷ്ട്രീയ ധാരണയെ തിരഞ്ഞെടുപ്പ് ധാരണയായി മാറ്റാനും സംസ്ഥാനത്തെ അഴിമതിക്കാരായ തൃണമൂൽ സർക്കാരിനെതിരെ ശക്തമായ പോരാട്ടം നടത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു, ചൗധരി പറഞ്ഞു.ബി.ജെ.പിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും വര്‍ഗീയ-ജനവിരുദ്ധ നയങ്ങള്‍ എതിര്‍ക്കപ്പെടണമെന്നും ചൗധരി പറഞ്ഞു.

സഖ്യത്തിലെത്തിയില്ല

സഖ്യത്തിലെത്തിയില്ല

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യസാധ്യത ഇല്ലാതാവുകയായിരു്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ല

കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ല

ഇടതുപാർട്ടികളുമായുള്ള രാഷ്ട്രീയ, തിരഞ്ഞെടുപ്പ് ധാരണ അവസാനിപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ല. എന്നിരുന്നാലും, കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം, കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നതിലൂടെ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്ന തോന്നൽ സിപിഎമ്മിന് ഉണ്ടായിരിക്കാം.അതുകൊണ്ടാവാം അവർ സഖ്യം ഉപേക്ഷിച്ചത്, ചൗധരി പറഞ്ഞു.

cmsvideo
  Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam
  സ്വാഗതം ചെയ്ത് സിപിഎം

  സ്വാഗതം ചെയ്ത് സിപിഎം

  അതേസമയം ചൗധരിയുടെ നിയമനത്തിനേയും അദ്ദേഹത്തിന്റെ നിലപാടിനേയും സിപിഎം സ്വാഗതം ചെയ്തി. ബിജെപിക്കും തൃണമൂലിനും എതിരെ പോരാടാൻ പ്രാപ്തിയും കഴിവും അനുഭവ സമ്പത്തും ഉള്ള നേതാവാണ് ചൗധരിയെന്ന് മുൻ എംപിയും സിപിഎം നേതാവുമായ മുഹമ്മദ് സലീം പറഞ്ഞു. ബിജെപി-തൃണമൂൽ വിരുദ്ധ ശക്തികളെ നാം ഒന്നിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  എൽജെപി എൻഡിഎ വിടും? നീറിപുകച്ചിലിനിടെ നിലപാട് വ്യക്തമാക്കി പസ്വാൻ.. കോൺഗ്രസിന് ചിരി

  'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?

  പുതിയ വിദ്യാഭ്യാസ നയം; പഠനം ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുക്കരുതെന്ന് പ്രധാനമന്ത്രി

  രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കി

  English summary
  2021 Assembly elections: Adhir Ranjan Chowdhury says ready to join hands with CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X