സെന്‍സസില്‍ മതമേതെന്ന ചോദ്യത്തിന് ആറ് ഓപ്ഷന് മാത്രം; കുടിവെള്ളത്തിനും കുടിയേറ്റത്തിനും പുതിയ ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: 2021 ലെ സെന്‍സസില്‍ മതം ഏതെന്ന ചോദ്യത്തിന് ഉത്തരം നല്കാന് കൊടുത്തിരിക്കുന്നത് ആറ് ഓപ്ഷനുകള്‍ മാത്രം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതം, ജൈനമതം എന്നിങ്ങനെ ആറ് ഓപ്ഷനുകളാണ് മതമേതെന്ന ചോദ്യത്തിന് നല്‍കിയിരിക്കുന്നത്. പ്രത്യേക മതമായി കണക്കാക്കണമെന്ന് നിരവധി സമുദായങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ ആറ് മതങ്ങളെ മാത്രമെ പരിഗണിക്കൂ എന്ന് സാരം.
മറ്റ് മതങ്ങള്‍ക്ക്, മതത്തിന്റെ പേര് പൂര്‍ണമായി എഴുതാം. എന്നാല്‍ ഒരു കോഡ് നമ്പറും നല്കാന് പാടില്ല. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ പ്രകൃതിയെ ആരാധിക്കുന്ന ആദിവാസികളായ സര്‍ണ വിഭാഗക്കാര്‍ തങ്ങളെ പ്രത്യേക മതമായി പട്ടികപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയിലെ ലിംഗായത്തുകളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

2011-ലെ സെന്‍സസ് സമയത്ത് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍സസ് ഉദ്യോഗസ്ഥര്‍ മതത്തിന് വിശദമായ കോഡുകള്‍ രൂപകല്പന ചെയ്തിരുന്നു. അതേസമയം നിങ്ങളുടെ വീട്ടിലെ പ്രധാന കുടിവെള്ള സ്രോതസുകളിലൊന്ന് കുപ്പിവെള്ളമാണോ എന്ന ചോദ്യവും സെന്‍സസില്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ അടുക്കളയില്‍ എല്‍പിജി, പിഎന്‍ജി കണക്ഷന് ഉണ്ടോ? വീട്ടില്‍ എത്ര സ്മാര്‍ട്ട്ഫോണ്‍, ഡിടിഎച്ച് കണക്ഷനുകള്‍ ഉണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്.
ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ കുടിയേറ്റത്തിന് കാരണമായ ഘടകങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാഭ്യാസം, വിവാഹം, ജോലി തുടങ്ങിയ നിലവിലുള്ള ഓപ്ഷനുകള്‍ കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ എന്ന ഒരു പുതിയ ഓപ്ഷനും അവതരിപ്പിക്കുന്നുണ്ട്. വൈകല്യങ്ങളുടെ തരങ്ങളെയും കാരണങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് ആസിഡ് ആക്രമണം, ബൗദ്ധിക വൈകല്യം, വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസീസ്, ബ്ലഡ് ഡിസോര്‍ഡര്‍ എന്നിവ ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്.
വാടകവീട്ടില്‍ താമസിക്കുന്ന ഒരാള്‍ക്ക് മറ്റെവിടെയെങ്കിലും വീട് ഉണ്ടോ അതോ പാര്‍പ്പിട സ്വത്ത് ഇല്ലേ എന്നതിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തും. കുടിവെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തില്‍ താമസ പരിസരത്തിന് സമീപം എന്നതില്‍ നഗരപ്രദേശങ്ങളില്‍ 100 മീറ്ററിനുള്ളില്‍ എന്നും ഗ്രാമപ്രദേശങ്ങളില്‍ 500 മീറ്ററിനുള്ളില്‍ എന്നും പട്ടികപ്പെടുത്തിയിരിക്കുന്നു.
മേയ് 22 ന് സെന്‍സസ് ഓഫീസായ ജങ്കാനന ഭവന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. ഈ സമയത്ത് പുറത്തിറക്കിയ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. രാജ്യത്ത് 2021 ല്‍ ആയിരുന്നു സെന്‍സസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത് മാറ്റിവെക്കേണ്ടി വന്നു. പുതിയ സെന്‍സെസ് ഷെഡ്യൂള്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
ആദ്യ ഘട്ടത്തിനായുള്ള 31 ചോദ്യങ്ങള്‍ 2020 ജനുവരി 9-ന് വിജ്ഞാപനം ചെയ്തു. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിനായി 28 ചോദ്യങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട് എന്നാണ് വിവരം. 26 ലക്ഷത്തിലധികം ജനസംഖ്യയുള്ള 36 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 76 ജില്ലകളില്‍ 2019-ല്‍ നടത്തിയ ഒരു പ്രീ-ടെസ്റ്റ് എക്സൈസിലാണ് രണ്ട് ഘട്ടങ്ങളിലുമുള്ള അവസാന സെറ്റ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications