• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാളും കേരളവും മാറുമോ? 2021ല്‍ അഞ്ച് തിരഞ്ഞെടുപ്പുകള്‍, ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം

ദില്ലി: 2021ലേക്ക് ഇനി ഒരു മാസം മാത്രമാണ് തികച്ചുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഏറ്റവും ആശങ്കയുള്ളത്. കാരണം അവര്‍ക്ക് മുന്നിലുള്ളത് വലിയ കടമ്പയാണ്. അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നിലുള്ളത് ബംഗാള്‍, കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ്. ഇതില്‍ ഭരണമാറ്റത്തിന് സാധ്യതയുള്ളത് മൂന്ന് സംസ്ഥാനങ്ങളിലാണ്. എന്നാല്‍ ഇത് പൂര്‍ണമായും ഉറപ്പിച്ച് പറയാനും സാധിക്കാത്ത അവസ്ഥയാണ്.

ബംഗാളില്‍ ഇഞ്ചോടിഞ്ച്

ബംഗാളില്‍ ഇഞ്ചോടിഞ്ച്

ബംഗാളിലാണ് ബിജെപിയുടെ തേരോട്ടമുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. ബിജെപി നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി മമതയെ വിറപ്പിച്ചിരുന്നു. ഇവിടെ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനോ തൂക്കുസഭയാകാനോ സാധ്യത ശക്തമാണ്. മമതയുടെ പല കോട്ടകളും പൊളിഞ്ഞ് കൊണ്ടിരിക്കുകയാണ്. അതേസമയം പ്രശാന്ത് കിഷോറിന്റെ വരവ് മമതയെ ശക്തയാക്കിയെന്നും സൂചനയുണ്ട്. ജനങ്ങള്‍ക്കിടയില്‍ അവരുടെ ഇമേജ് വര്‍ധിച്ചത് ബിജെപിക്കുള്ള ആശങ്കയാണ്.

കേരളവും മാറിയേക്കും

കേരളവും മാറിയേക്കും

കേരളത്തില്‍ കോവിഡ് കാലത്ത് ഏറ്റവും ജനപ്രീതി നേടിയിരുന്നു പിണറായി വിജയന്‍. ഉറപ്പായും തുടര്‍ ഭരണം ലഭിക്കുമെന്ന് സിപിഎമ്മും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ എല്ലാം തകിടം മറിയുകയായിരുന്നു. സ്വര്‍ണക്കടത്തും, പ്രമുഖരുടെ അറസ്റ്റും എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. യുഡിഎഫ് ശക്തമായി തിരിച്ചുവന്നതും സിപിഎമ്മിന് കുരുക്കാണ്. കേരളത്തിലെ സാധാരണ ട്രെന്‍ഡ് പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും ഭരണമാറ്റം ഉറപ്പാണ്. അതേസമയം കോവിഡ് കാലത്തെ പ്രതിരോധം വിലയിരുത്തിയാല്‍ പിണറായി തിരിച്ചെത്താനും സാധ്യതയുണ്ട്.

അസമില്‍ കടുപ്പം

അസമില്‍ കടുപ്പം

അസം കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. എന്നാല്‍ ഇത്തവണ പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ വേദിയായിരുന്നു അസം. അതുകൊണ്ട് ബിജെപിക്ക് കടുത്ത ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഇവിടെ ബിജെപി തരിപ്പണമാകും. പൗരത്വ നിയമം അസമില്‍ നടപ്പാക്കില്ലെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. ഇത് ഭയം കൊണ്ട് കൂടിയാണ്. എന്നാല്‍ ഇവിടെ ബദറുദീന്‍ അജ്മല്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസിനൊപ്പമില്ല എന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

തമിഴ്‌നാടും പുതുച്ചേരിയും

തമിഴ്‌നാടും പുതുച്ചേരിയും

തമിഴ്‌നാടും പുതുച്ചേരിയും കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ള ഇടങ്ങളാണ്. പുതുച്ചേരിയില്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് ശക്തി. അതേസമയം തമിഴ്‌നാട്ടില്‍ ഇത്തവണ ശക്തമായ മത്സരമുണ്ടാകും. കടുത്ത ബിജെപി വിരുദ്ധ വികാരം ഇത്തവണ സംസ്ഥാനത്തുണ്ട്. അമിത് ഷാ നേരിട്ടിറങ്ങിയിട്ടും വലിയ നേട്ടങ്ങളൊന്നും ബിജെപിക്ക് ഇവിടെയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അണ്ണാഡിഎംകെയ്ക്ക് പഴയ കരുത്ത് ഇപ്പോഴില്ലാത്തതും ബിജെപിക്ക് ആശങ്കയാണ്. ഡിഎംകെ നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികവ് കാണിച്ചിരുന്നു. അതില്‍ നിന്ന് തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു.

രാജ്യസഭാ നേട്ടം

രാജ്യസഭാ നേട്ടം

ബംഗാളില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ചാല്‍ രാജ്യസഭയില്‍ ബിജെപിയെ കാത്ത് വലിയ നേട്ടമിരിക്കുന്നുണ്ട്. ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന ബിജെപിയുടെ മോഹം 2022നുള്ളില്‍ സാധ്യമാവുകയും ചെയ്യും. അതോടെ രാജ്യസഭയില്‍ തട്ടി നില്‍ക്കുന്ന പല ബില്ലുകളും ഒറ്റയ്ക്ക് പാസാക്കാന്‍ ബിജെപിക്ക് സാധിക്കും. കോണ്‍ഗ്രസ് ബീഹാര്‍ കൂടി തോറ്റതോടെ സ്ഥിതി ഒരല്‍പ്പം പരുങ്ങലിലാണ്. ബംഗാളില്‍ അവര്‍ക്ക് കുറച്ച് സീറ്റുകള്‍ ലഭിക്കുകയും, അസം പിടിക്കുകയും ചെയ്താല്‍ താല്‍ക്കാലിക ആശ്വാസം ലഭിക്കും.

cmsvideo
  കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

  English summary
  2021 set to witness five state elections, crucial for bjp and congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X