Get Updates
Get notified of breaking news, exclusive insights, and must-see stories!

7 ൽ 5 ലും ഭരണം നേടി മിന്നിച്ച ബിജെപി, പഞ്ചാബിൽ അട്ടിമറി നേടിയ ആം ആദ്മി; 2022 ലെ തിരഞ്ഞെടുപ്പ് വിജയങ്ങൾ

ദില്ലി: നിയസഭ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വലിയ നേട്ടം കൊയ്ത വർഷമാണ് കടന്ന് പോകുന്നത്. 2022 ൽ തിരഞ്ഞെടുപ്പ് നടന്ന 7 സംസ്ഥാനങ്ങളിൽ 5 സംസ്ഥാനങ്ങളിലായിരുന്നു ബി ജെ പിക്ക് ഭരണം ലഭിച്ചത്. മറുവശത്ത് കോൺഗ്രസിനാകട്ടെ കയ്യിലിരുന്ന സംസ്ഥാനമടക്കം കൈവിട്ടു.

ബി ജെ പി ഭരിച്ചിരുന്ന നാല് സംസ്ഥാനങ്ങൾ


ബി ജെ പി ഭരിച്ചിരുന്ന ഗോവ, മണിപ്പൂർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കൂടാതെ കോൺഗ്രസ് ഭരിച്ചിരുന്ന പഞ്ചാബ് എന്നിവടങ്ങളിൽ ഈ വർഷം ആദ്യമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ബി ജെ പി നാല് സംസ്ഥാനങ്ങളിലും ഭരണം നിലനിർത്തി. ഗോവയിൽ 40 അംഗ സഭയിൽ 20 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. കോൺഗ്രസിന് 11 സീറ്റുകളും. ഈ വർഷം സെപ്റ്റംബറിൽ കോൺഗ്രസിന്റെ എട്ട് എം എൽ എമാർ ബി ജെ പിയിൽ ചേർന്നിരുന്നു. ഇതോടെ ബി ജെ പിയുടെ അംഗബലം 28 ആയി.

 ഉത്തർപ്രദേശിൽ ചരിത്ര നേട്ടവുമായി


കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ സംസ്ഥാനത്തെ പതിവ് തെറ്റിച്ച് കൊണ്ടായിരുന്നു ബി ജെ പി അധികാര തുടർച്ച നേടിയത്. 47 സീറ്റുകൾ ബി ജെ പി നേടിയപ്പോൾ കോൺഗ്രസിന് 19 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മണിപ്പൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ടിറങ്ങിയ കോൺഗ്രസ് കനത്ത തോൽവി രുചിച്ചു. 60 അംഗ സഭയിൽ 32 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. ഉത്തർപ്രദേശിൽ ചരിത്ര നേട്ടവുമായാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി ജെ പി അധികാരം നിലനിർത്തിയത്. . 37 കൊല്ലത്തിന് ശേഷം യുപിയിൽ ആദ്യമായി അധികാര തുടർച്ച നേടിയ പാർട്ടിയെന്ന റെക്കോഡാണ് ബി ജെ പി നേടിയത്. 143 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.

 ആം ആദ്മി തേരോട്ടത്തിൽ


പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി തേരോട്ടത്തിൽ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് നിഷ്പ്രഭരായി പോകുന്നതായിരുന്നു കാഴ്ച. 117ല്‍ 92 സീറ്റ് നേടിയായിരുന്നു ആം ആദ്മി അധികാരം പിടിച്ചത്. 2017 ൽ 77 സീറ്റ് നേടിയ കോൺഗ്രസ് 18 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.

ബി ജെ പിയുടെ ആത്മവിശ്വാസം ഉയർത്തി


ബി ജെ പിയുടെ ആത്മവിശ്വാസം കൂടുതൽ ഉയർത്തുന്നതായിരുന്നു ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്ത്. ബി ജെ പിയുടെ തന്നെ കണക്ക് കൂട്ടലുകൾ പോലും തെറ്റിച്ച് കൊണ്ട് റെക്കോഡ് വിജയമായിരുന്നു ഇത്തവണ പാർട്ടി ഗുജറാത്തിൽ നേടിയത്. ആകെയുള്ള 182 സീറ്റിൽ 156 സീറ്റുകളും നേടാൻ ബി ജെ പിക്ക് സാധിച്ചു. ആം ആദ്മി അക്കൗണ്ട് തുറന്ന ഗുജറാത്തിൽ കോൺഗ്രസ് 18 സീറ്റിൽ ഒതുങ്ങി. 5 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.

ആശ്വസിക്കാൻ വക നൽകിയ ഏക ഫലം


കോൺഗ്രസിനെ സംബന്ധിച്ച് ഈ വർഷം ആശ്വസിക്കാൻ വക നൽകിയ ഏക ഫലം ഹിമാചൽ പ്രദേശിലേതായിരുന്നു. ഭരണതുടർച്ച നേടുമെന്ന ബി ജെ പി അവകാശവാദങ്ങളെയെല്ലാം തള്ളി കോൺഗ്രസ് ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ 39 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് വിജയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+