Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ നീക്കത്തില്‍ അടിപതറി ബിജെപി; ചിരാഗിനെ ഒപ്പം കൂട്ടും, എന്‍ഡിഎ വിപുലീകരിക്കും

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒന്നിക്കുമെന്ന് ഉറപ്പായതോടെ എന്‍ ഡി എ വിപുലപ്പെടുത്താനുള്ള നീക്കവുമായി ബി ജെ പി. ഇതിന് മുന്നോടിയായി ജൂലൈ 18 ന് ദല്‍ഹിയില്‍ നടക്കുന്ന എന്‍ ഡി എ യോഗത്തില്‍ പങ്കെടുക്കാന്‍ ലോക് ജനശക്തി പാര്‍ട്ടി ( രാം വിലാസ് പാസ്വാന്‍ ) നേതാവ് ചിരാഗ് പാസ്വാനെ ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ ക്ഷണിച്ചു.

എന്‍ ഡി എയുടെ പ്രധാന ഘടകമാണ് പ്രാദേശിക പാര്‍ട്ടികളെന്നും പാവപ്പെട്ടവരുടെ വികസനത്തിനും ക്ഷേമത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തില്‍ പങ്കാളിയാകണമെന്നും ആണ് ചിരാഗ് പാസ്വാന് നല്‍കിയ കത്തില്‍ നദ്ദ പറയുന്നു. കഴിഞ്ഞ വര്‍ഷം നിതീഷ് കുമാറിന്റെ ജെ ഡി യു, എന്‍ ഡി എ വിട്ട് മഹാഗത്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നു.

nadda

ഇതിന് പിന്നാലെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ ഡി എ വിട്ട എല്‍ ജെ പിയെ ഒപ്പം കൂട്ടാന്‍ ബി ജെ പി ശ്രമിക്കുന്നത്. അതേസമയം നദ്ദയുടെ കത്തിന് എന്ത് മറുപടി കൊടുക്കണം എന്നത് സംബന്ധിച്ച് എല്‍ ജെ പി തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച ശേഷം തങ്ങള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും എന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

'മുന്‍കാലങ്ങളില്‍ ഞങ്ങള്‍ വിവിധ വിഷയങ്ങളില്‍ ബി ജെ പിയെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ എന്‍ ഡി എ യോഗത്തിലേക്ക് പോകണമോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം', ചിരാഗ് പാസ്വാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാന്‍.

അതേസമയം ചിരാഗ് പാസ്വാനെ ബി ജെ പി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. അടുത്തിടെ ജീവന് ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചിരാഗ് പാസ്വാന് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. അതിനിടെ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് വെള്ളിയാഴ്ച രാത്രി ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നിത്യാനന്ദ് റായ് ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ വിട്ട് ഒറ്റക്ക് മത്സരിച്ച എല്‍ ജെ പി ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും പാര്‍ട്ടിയുടെ വോട്ട് ബാങ്ക് കാക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇതാണ് ബി ജെ പി വീണ്ടും ചിരാഗിലേക്ക് ചൂണ്ടയെറിയാന്‍ കാരണം.

അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് ചെറിയ പാര്‍ട്ടികള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെ നിരവധി പുതിയ കക്ഷികള്‍ എന്‍ ഡി എ യോഗത്തില്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ ബി ജെ പി, എന്‍ ഡി എയിലേക്ക് തിരികെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇവരും ജൂലൈ 18 ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുത്തേക്കും എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+