യുപിയുടെ ചുമതലയില്‍ നിന്ന് പ്രിയങ്കയെ ഒഴിവാക്കും; പകരമെത്തുന്നത് റാവത്തോ താരീഖോ?
ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലയില്‍ നിന്ന് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ പ്രിയങ്ക ഗാന്ധിയ്ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്.
നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. അതേസമയം അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കാന്‍ പുതിയ നേതാവിനെ വൈകാതെ തന്നെ നിയോഗിക്കും. ഈ മാസം തന്നെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന് പുതിയ നേതൃത്വം വരും എന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിനാല്‍ പ്രചാരണത്തില്‍ പ്രിയങ്കാ ഗാന്ധിയെ കൂടുതല്‍ സമയം ആവശ്യമായി വരും. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ യുപിയില്‍ വേണ്ടത്ര സമയം ചെലവഴിക്കാന്‍ അവര്‍ക്ക് കഴിയില്ല എന്ന് ലഖ്നൗവിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതിനാല്‍ എ ഐ സി സി പുതിയ നിരീക്ഷകനെ സംസ്ഥാനത്ത് നിയോഗിക്കും എന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പ്രിയങ്ക ഗാന്ധിക്ക് പകരം ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ എന്നിവരുടെ പേരുകളാണ് യു പിയുടെ ചുമതലക്കായി പാര്‍ട്ടി പരിഗണിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇവരെ കൂടാതെ മറ്റ് നേതാക്കളേയും ഹൈക്കമാന്റ് സജീവമായി പരിഗണിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഉത്തരാഖണ്ഡ് വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരിക്കും ഹരീഷ് റാവത്തിനെ നിയോഗിക്കുക.
താരീഖ് അന്‍വറിനാണ് നറുക്ക് വീഴുന്നതെങ്കില്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് ബാങ്കിനെ ആകര്‍ഷിക്കാന്‍ സാധിച്ചേക്കും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര ത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. വെറും രണ്ട് സീറ്റിലായിരുന്നു കോണ്‍ഗ്രസിന് ജയിക്കാനായത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ഗാന്ധി സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ 6.25 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2.37 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 2019 ജനുവരിയില്‍ ആണ് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ ചുമതല ഏറ്റെടുക്കുന്നത്. അന്ന് കിഴക്കന്‍ യുപിയുടെ ചുമതല മാത്രമായിരുന്നു പ്രിയങ്ക ഗാന്ധിക്കുണ്ടായിരുന്നത്.
പടിഞ്ഞാറന്‍ യുപിയുടെ ചുമതല അന്നത്തെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരുന്നു. എന്നാല്‍ അദ്ദേഹം ബി ജെ പിയിലേക്ക് മാറിയതോടെ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്ക ഏറ്റെടുക്കുകയായിരുന്നു. അതേസമയം നിലവിലെ യുപിസിസി അധ്യക്ഷന്‍ ബ്രിജ്ലാല്‍ ഖബ്രി 2024ലെ പൊതുതിരഞ്ഞെടുപ്പ് വരെ തുടരാനാണ് സാധ്യതയെന്നാണ് ഖബ്രിയുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications