Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ മിഷന്‍ സൗത്ത് പ്ലാനിന് കരുത്ത് പകരാന്‍ ടിഡിപിയും; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി നായിഡു

ഹൈദരാബാദ്: എന്‍ ഡി എ ക്യാംപിലേക്ക് തിരികെ കയറാനുള്ള ചരടുവലികള്‍ ശക്തമാക്കി തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ഇതിനോട് അനുബന്ധിച്ച് ചന്ദ്രബാബു നായിഡു ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ വെച്ച് ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടു. നേതാക്കളുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

ഈ വര്‍ഷം തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് തന്ദ്രബാബുവിന്റെ നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി ജെ പിയും ടി ഡി പിയും സഖ്യമുണ്ടാക്കിയേക്കും എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. 2014 ല്‍ ടി ഡി പി എന്‍ ഡി എയുടെ ഭാഗമായിരുന്നു. എന്നാല്‍ 2018 ല്‍ എന്‍ ഡി എയില്‍ നിന്ന് വിട്ടു.

AMIT SHAH

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ തുടര്‍ന്നാണ് സഖ്യം വേര്‍പിരിഞ്ഞത്. പോര്‍ട്ട് ബ്ലെയറില്‍ അടുത്തിടെ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാര്‍ട്ടികളും ഒന്നിച്ച് നീങ്ങാന്‍ ധാരണയായിരുന്നു. ആന്ധ്രാപ്രദേശില്‍ മുഖ്യപ്രതിപക്ഷമായ ടി ഡി പി, തെലങ്കാനയില്‍ ബി ജെ പിക്കൊപ്പം ചേര്‍ന്ന് വേരോട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ സ്വാധീനം വ്യാപിപ്പിക്കാനുള്ള ബി ജെ പിയുടെ തന്ത്രത്തില്‍ ആദ്യ പരീക്ഷണശാലയാകുന്നത് തെലങ്കാനയാണ്. അതിനാല്‍ തന്നെ തെലുഗ് ജനതയില്‍ സ്വാധീനമുണ്ടാക്കാന്‍ സഹായിക്കുന്ന പ്രാദേശിക കക്ഷിയെ ഒപ്പം കൂട്ടുന്നതില്‍ ബി ജെ പിക്ക് എതിര്‍പ്പില്ല എന്നാണ് വിവരം. പ്രത്യേകിച്ച് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി ജെ പി നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

2018 ല്‍ എന്‍ ഡി എ വിട്ടതിന് ശേഷം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി ഓടി നടന്ന നേതാവായിരുന്നു ചന്ദ്രബാബു നായിഡു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി ഡി പി തകര്‍ന്നടിഞ്ഞു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലും ടി ഡി പിയും ചന്ദ്രബാബു നായിഡുവും അമ്പേ പരാജയപ്പെട്ടു.

അതേസമയം നേരത്തെ ടി ഡി പിയുമായുള്ള സഖ്യം അമിത് ഷാ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളെ കാണാന്‍ നായിഡു ഒന്നിലധികം തവണ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപതി മുര്‍മുവിനെ ടി ഡി പി പിന്തുണച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+