2036 ഓളിമ്പിക്സിനായുള്ള തയ്യാറെടുപ്പോ? അഹമ്മദാബാദിൽ 10 വലിയ സ്റ്റേഡിയങ്ങൾ നിർമിക്കുമെന്ന് അമിത് ഷാ
അഹമ്മദാബാദ്: കേന്ദ്രമന്ത്രി അമിത് ഷാ ഞായറാഴ്ച ഗാന്ധി നഗറിൽ 316.82 കോടി രൂപയുടെ പാരാ ഹൈ പെർഫോമൻസ് സെന്ററിന്റെ തറക്കല്ലിട്ടു. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേർന്നുള്ള സർദാർ പട്ടേൽ സ്പോർട്സ് കോംപ്ലക്സിൽ 10 വലിയ സ്റ്റേഡിയങ്ങൾ നിർമിക്കാൻ പോവുകയാണ്.
" ഈ 10 കോംപ്ലക്സുകളിൽ 2036 ഒളിമ്പിക്സ് ഗെയിംസ് നടത്താൻ ഇന്ത്യ തീരുമാനിച്ചു. ഗുജറാച്ച് ഇതിനകം ഒരുക്കങ്ങൾ ആരംഭിച്ചു. ഗുജറാത്തിലെ പാരാ അത്ലറ്റുകൾക്ക് സംസ്ഥാനതല ദേശീയ അന്തർദേശീയ മത്സരങ്ങൾക്കായി മികച്ച അടിസ്ഥാന സൗകര്യഭങ്ങളിലൂടെ ലോകോത്തര പരിശീലനം നൽകുന്നതിൽ പാരാ ഹൈ പെർഫോമൻസ് സെന്റർ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

' എല്ലാവർക്കും സ്പോർട്സ് എന്ന പ്രധാനമന്ത്രി മോദിയുടെ മന്ത്രം സാക്ഷാത്ക്കരിക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ കീഴിലുള്ള ഗുജറാത്ത് സർക്കാർ കായിക മേഖയ്ക്കായി നിരവധി പുതിയ സംരംഭങ്ങൾ സ്വീകരിച്ചു. അതിനാലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന കായിക അടിസ്ഥാന സൗകര്യമുള്ള സംസ്ഥാനം, അമിത് ഷാ പറഞ്ഞു.
2002 ൽ ഗുജറാത്തിന്റെ കായിക വിനോദത്തിന് 2 കോടി രൂപ മാത്രമായിരുന്നു ബജറ്റ്. അത് ഇന്ന് 325 കോടിയായി ഉയർന്നു. ഈ ബജറ്റ് തന്നെ കായിക രംഗത്തോടുള്ള സർക്കാരിൻെറ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സ്പോർട്സ് ഇൻഫ്രാസ്ട്രക്ചകർ സൗകര്യങ്ങളുടെ ഏറ്റവും മികച്ച ദാതാവായി ഗുജറാത്ത് ഉയർന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിനഗറിൽ 24,292 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 316.82 കോടി രൂപ ചെലവിലാണ് പാരാ ഹൈ പെർഫോമൻസ് സെന്റർ സ്ഥാപിക്കുന്നത്. 12 വ്യത്യസ്ത കായിക വിനോദങ്ങൾ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങളും ഫിറ്റ്‌നസ് സെൻ്ററും താമസ സൗകര്യങ്ങളും ഉൾപ്പെടെ രണ്ട് മൾട്ടി പർപ്പസ് ഹാളുകൾ ഇതിൽ ഉണ്ടാവും 18 മാസത്തിനും രണ്ട് വർഷത്തിനും ഇടയിലായിരിക്കും കേന്ദ്രത്തിൻ്റെ പൂർത്തീകരണ സമയപരിധിയെന്ന് അമിത് ഷാ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications