കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 ദിസത്തെ ലോക്ക് ഡൗൺ; മോദിയെ കുന്തമുനയിൽ നിർത്തി കോൺഗ്രസ്, 10 ചോദ്യങ്ങളുമായി സുർജേവാല

  • By Desk
Google Oneindia Malayalam News

ദില്ലി; കൊറോണ കാട്ടു തീ പോലെ പടരുകയാണ്. ജനങ്ങളെ രക്ഷിക്കണമെങ്കിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേ മതിയാകൂ, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിത്. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 15,000 കോടിയുടെ ആരോഗ്യ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഈ 21 ദിവസം ദിവസവേതനക്കാരയ ജനങ്ങൾക്കുള്ള യാതൊരു പ്രഖ്യാപനങ്ങളും നടത്തിയിട്ടില്ലെന്ന് വലിയ ആക്ഷേപങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല. ഒരുപിടി ചോദ്യങ്ങളാണ് മോദിയോട് സുർജേവാല ചോദിച്ചിരിക്കുന്നത്.

 12 മരണങ്ങൾ

12 മരണങ്ങൾ

കൊറോണയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. ഇതുവരെ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാത്രി എട്ടിന് രാജ്യത്തോട് നടത്തിയ അഭിസംബോധനയിലായിരുന്നു 21 ദിവസം രാജ്യം അടച്ച് പൂട്ടാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

 സാമ്പത്തിക പാക്കേജ്

സാമ്പത്തിക പാക്കേജ്

സമ്പൂർണ അടച്ച് പൂട്ടലിനെ നേരിടാൻ വലിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല. 15000 കോടിയുടെ ആരോഗ്യ പാക്കേജ് മാത്രമാണ് മോദി പ്രഖ്യാപിച്ചത്. ഇതോടെ ഈ 21 ദിവസം ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള രാജ്യത്തെ സാധാരണ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്ന് കോൺഗ്രസ് ചോദിക്കുന്നു.

 എന്ത് നടപടിയെടുത്തു

എന്ത് നടപടിയെടുത്തു

നിരവധി ചോദ്യങ്ങളാണ് മോദിക്ക് മുന്നിൽ രൺദീപ് സിംഗ് സുർജേവാല ഉയർത്തുന്നത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, ഇന്ത്യയിലെ ജനം ലോക്ക് ഡൗൺ പാലിക്കും എന്നാൽ ഫെബ്രുവരിയിൽ തന്നെ കൊറോണ വൈറസ് സൃഷ്ടിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും മഹാമാരിയെ അതിജീവിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്? സുർജേവാല ചോദിച്ചു.

 എങ്ങനെയാണ് ജീവിക്കുക

എങ്ങനെയാണ് ജീവിക്കുക

ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തിനും ഭക്ഷണത്തിനും വഴി കണ്ടെത്തുന്നതിന് എന്ത് പദ്ധതിയാണ് നിങ്ങൾ നടപ്പാക്കുന്നത്? കൂലിപ്പണിക്കാർ, അസംഘടിത തൊഴിലാളികൾ, എം‌എൻ‌ആർ‌ഇ‌ജി‌എ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ ഈ 21 ദിവസം എങ്ങനെയാണ് ജീവിക്കുക?

 സുരക്ഷാ ഉപകരണങ്ങൾ

സുരക്ഷാ ഉപകരണങ്ങൾ

നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുകയെന്നതാണ് ആവശ്യം, പക്ഷേ എന്തുകൊണ്ട് എൻ -95 മാസ്കുകൾ, ഹസ്മത്ത് സ്യൂട്ടുകൾ ലഭ്യമല്ല?മാർച്ചിൽ തന്നെ ഇന്ത്യക്ക് 7.25 ലക്ഷം ബോഡി സ്യൂട്ടുകൾ, 60 എൽ എൻ -95 മാസ്കുകൾ, 1 സിആർ 3 പ്ലൈ മാസ്കുകൾ ആവശ്യമുണ്ടായിരുന്നു, അവ എപ്പോൾ ലഭ്യമാകും?

 സാധാരണക്കാരനെ കുറിച്ച് പറഞ്ഞില്ല

സാധാരണക്കാരനെ കുറിച്ച് പറഞ്ഞില്ല

കൊവിഡ് വ്യാപിച്ച് 84 ദിവസത്തിനുശേഷം മാർച്ച് 24 ന് മാത്രമാണ് വെന്റിലേറ്ററുകൾ, ശ്വസന ഉപകരണങ്ങൾ, സാനിറ്റൈസറുകൾ എന്നിവയുടെ കയറ്റുമതി സർക്കാർ നിരോധിച്ചത്. ഇതാണോ കൊറോണയെ നേരിടാനുള്ള നിങ്ങളുടെ പ്രവർത്തനരീതി? രണ്ട് തവണ നിങ്ങൾ രാജ്യത്തെ അഭിസംബോധന ചെയ്തു. എന്നാൽ ഈ 50 മിനിറ്റ് പ്രസംഗത്തിനിടയിൽ താങ്കൾ ഒരിക്കൽപ്പോലും സാധാരണക്കാരനെ കുറിച്ച് പറഞ്ഞില്ല. അവർ എങ്ങനെയാണ് ഈ 21 ദിവസം ജീവിക്കുക?

 എത്ര ഐസോലേഷൻ ബെഡുകൾ

എത്ര ഐസോലേഷൻ ബെഡുകൾ

കൊറോണയെ ദുരന്ത മുഖത്ത് പോരാടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും എപ്പോഴാണ് വേണ്ടത്ര സംരക്ഷണവും സുരക്ഷിതത്വവും ലഭിക്കുക?, കൊറോണ യെ നേരിടാൻ എത്ര ഐസോലേഷൻ ബെഡുകളും വെന്റിലേറ്ററുകളുമാണ് ലഭ്യമായിട്ടുണ്ട്? അദ്ദേഹം ട്വീറ്റ് ചെയ്തു.

 നാല് മണിക്കൂർ മാത്രം

നാല് മണിക്കൂർ മാത്രം

വെറും നാല് മണിക്കൂർ മാത്രമാണ് പൂർണ അടച്ച് പൂട്ടലിന് മുൻപ് താങ്കൾ അനുവദിച്ച സമയം. നിങ്ങളുടെ ഇത്രയും വലിയ പ്രഖ്യാപനം വരുമ്പോൾ റോഡുകളിൽ കുടുങ്ങിക്കിടക്കുന്ന 5 ലക്ഷത്തിലധികം ട്രക്ക് ഡ്രൈവർമാരെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?എന്താണ് അവർ ചെയ്യേണ്ടത്?

 കർഷകരെ കുറിച്ച് മിണ്ടിയില്ല

കർഷകരെ കുറിച്ച് മിണ്ടിയില്ല

താങ്കൾ പ്രസംഗത്തിൽ കർഷകരെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. അവരാണ് നമ്മുടെ അന്നദാതാവ്. കൃഷികൾ പലതും വിളവെടുപ്പിന് കാലമായിരിക്കുകയാണ്. എങ്ങനെയാണ് അത് വിളവെടുക്കുകയും വിൽക്കുകയും ചെയ്യുക? ആരാണ് ന്യായ വിലയ്ക്ക് അത് വാങ്ങുക? ഈ പരീക്ഷണ സമയങ്ങളിൽ കർഷകരുടെ കടബാധ്യത എഴുതിതള്ളണമെന്നതാണ് പ്രധാന പോംവഴി.

 മോറട്ടോറിയം പ്രഖ്യാപിക്കണം

മോറട്ടോറിയം പ്രഖ്യാപിക്കണം

കർഷകരുടെ വായ്പകൾക്കും മോറട്ടോറിയം പ്രഖ്യാപിക്കണം. രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ എന്ന വസ്തുത ഇപ്പോൾ മറക്കരുത്. ഈ സമയത്ത് ഏറ്റവും പ്രധാന ആവശ്യം എന്നത് കോൺഗ്രസും രാഹുൽ ഗാന്ധിയും മുന്നോട്ട് വെച്ച ന്യായ് പദ്ധതി നടപ്പാക്കുകയെന്നതാണ്. ദയവ് ചെയ്ത ഓരോ ജൻധൻ , പിഎം കിസാൻ, പെൻഷൻ അക്കൗണ്ടിലേക്കും 75,000 രൂപ നിക്ഷേപിക്കൂ.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam
 നിരാശപ്പെടുത്തുന്നു

നിരാശപ്പെടുത്തുന്നു

ഒറ്റക്കെട്ടായി നമ്മുക്ക് കൊറോണയെന്ന മഹാമാരിയെ നേരിടാം. താങ്കൾ പ്രഖ്യാപിച്ച അടച്ച് പൂട്ടലിനെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു. എന്നാൽ കൊറോണയെ നേരിടാൻ വ്യക്തമായ പദ്ധതികളോ മുന്നൊരുക്കങ്ങളോ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നത് തീർത്തും നിരാശപ്പെടുത്തുകയാണ്, ഈ മഹാമാരിയെ നേരിടാൻ അവസരത്തിന് ഒത്ത് ഉയരാനും പ്രവർത്തിക്കാനും സർക്കാർ തയ്യാറാണോ? സുർജേവാല ട്വീറ്റിൽ ചോദിച്ചു.

English summary
21-day Corona Lockdown; these are Congress 10 questions to modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X