കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 21 പേര്‍ മരിച്ചു, മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് അമരീന്ദര്‍!

Google Oneindia Malayalam News

അമൃത്‌സര്‍/ഹൈദരാബാദ്: പഞ്ചാബില്‍ മൂന്ന് ജില്ലകളിലായി വ്യാജ മദ്യം കഴിച്ച് 21 പേര്‍ മരിച്ചു. സംസ്ഥാനത്തെയാകെ കോവിഡ് കേസിനിടെ ഏറ്റവുമധികം ഞെട്ടിച്ച കേസാണിത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അമൃത്സര്‍, ഗുര്‍ദാസ്പൂര്‍, താന്‍ തരണ്‍ ജില്ലകളിലായിട്ടാണ് ഇത്രയും പേര്‍ വ്യാജ മദ്യം കഴിച്ച് മരിച്ചത്. കുറ്റവാളികളെ വെറുതെ വിടില്ലെന്നും അമരീന്ദര്‍ പ്രഖ്യാപിച്ചു. അന്വേഷണം പ്രഖ്യാപിച്ച കാര്യം അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

1

കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് 21 പേര്‍ മരിച്ചത്. മരണനിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. നിരവധി പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. ആദ്യത്തെ അഞ്ച് മരണങ്ങളും മുച്ഛല്‍, താംഗ്ര ഗ്രാമത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡിജിപി ദിന്‍കര്‍ ഗുപ്തപറഞ്ഞു. ഇവയെല്ലാം അമൃത്സര്‍ റൂറലിന്റെ ഭാഗമാണ്. ജൂണ്‍ 29നാണ് ഇവര്‍ മരിച്ചത്. 30ന് രണ്ട് പേര്‍ കൂടി മുച്ഛലില്‍ മരിച്ചു. ഒരാളെ ഗുരുതര സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിന്നീട് രണ്ട് പേര്‍ കൂടി ഈ ഗ്രാമത്തില്‍ മരിച്ചു. ബട്‌ല സിറ്റിയിലും രണ്ട് പേര്‍ കൂടി പിന്നീട് മരിച്ചെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ മാത്രം അഞ്ച് പേര്‍ കൂടി ബട്‌ലയില്‍ മരിച്ചു. ഇവിടെ മാത്രം ഏഴ് പേരാണ് മരിച്ചത്. ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് ഈ ഗ്രാമത്തില്‍. താന്‍ തരണില്‍ ഇതേ പോലെ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട നാല് പേരാണ് ഉള്ളത്. അതേസമയം പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെയാണ് പല മൃതദേഹങ്ങളും അടക്കം ചെയ്തത്. നാല് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്‌വീന്ദര്‍ സിംഗ്, കശ്മീര്‍ സിംഗ്, കിര്‍പാല്‍ സിംഗ്, ജസ്വന്ത് സിംഗ് എന്നിവരുടെ പോസ്റ്റുമോര്‍ട്ടമാണ് നടത്തുന്നത്. മരണകാരണം കൃത്യമായി അറിയാന്‍ വേണ്ടിയാണ് ഇത്.

അതേസമയം സമാനമായൊരു സംഭവം ആന്ധപ്രദേശിലും നടന്നിരിക്കുകയാണ്. കരിച്ചേഡു മണ്ഡലില്‍ സാനിറ്റൈസര്‍ കഴിച്ച് പത്ത് പേര്‍ മരിച്ചു. പ്രകാശ് ജില്ലയിലാണ് സംഭവം. ഇന്നലെ മാത്രം ഏഴ് പേരാണ് മരിച്ചത്. ഇവരെ വയറുവേദനയും ഛര്‍ദിയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 വീടുകളിലെങ്കിലും പോലീസ് സാനിറ്റൈസര്‍ കണ്ടെത്തി. മൂന്ന് ദിവസത്തിനുള്ളിലാണ് പത്ത് പേര്‍ മരിച്ചത്. മദ്യത്തിന് പകരം മരിച്ചവരെല്ലാം സാനിറ്റൈസര്‍ കഴിച്ചതായി ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മരിച്ചവരില്‍ അധികവും കൂലിത്തൊഴിലാളികളും ഭിക്ഷക്കാരുമാണ്. മരിച്ചവര്‍ സമീപത്തെ ക്ഷേത്രത്തിന് പിന്നില്‍ ഇരുന്നാണ് ഇത് കഴിച്ചിരുന്നത്. വെള്ളത്തിലും ശീതളപാനീയത്തിലും കലര്‍ത്തിയായിരുന്നു കഴിച്ചിരുന്നത്. ഇവര്‍ വ്യാജ മദ്യം കഴിച്ചെന്നായിരുന്നു പോലീസ് ആദ്യം കരുതിയത്.

English summary
21 died in punjab after drinking illegally brewed liquor, cm announced probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X