കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ; കൊല്ലപ്പെട്ടത് 21 ഇന്ത്യക്കാർ

  • By Desk
Google Oneindia Malayalam News

ദില്ലി: 2019 ല്‍ പാകിസ്താന്‍ സൈന്യം 2,050 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇതില്‍ 21 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍, അതിര്‍ത്തി കടന്നുള്ള തീവ്രവാദ നുഴഞ്ഞുകയറ്റം, ഇന്ത്യന്‍ സിവിലിയന്മാരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ എന്നീ ആശങ്കകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 2003 ലെ വെടിനിര്‍ത്തല്‍ ധാരണ പ്രകാരം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിയന്ത്രണവും സമാധാനവും നിലനിര്‍ത്തണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 'നാട്ടിലായിരുന്നേൽ പട്ടിയെ പോലെ തല്ലിയേനെ'.. ലോറി ഡ്രൈവറോട് ആക്രോശിച്ച് പികെ ശശി എംഎൽഎ, വീഡിയോ വൈറൽ 'നാട്ടിലായിരുന്നേൽ പട്ടിയെ പോലെ തല്ലിയേനെ'.. ലോറി ഡ്രൈവറോട് ആക്രോശിച്ച് പികെ ശശി എംഎൽഎ, വീഡിയോ വൈറൽ

അതിര്‍ത്തി കടന്നുള്ള തീവ്രവാദ നുഴഞ്ഞുകയറ്റത്തിനും സാധാരണക്കാരെയും അതിര്‍ത്തി പോസ്റ്റുകളെയും ലക്ഷ്യമിടുന്നതുള്‍പ്പെടെ പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ഇന്ത്യ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടി. ഈ വര്‍ഷം പാകിസ്താന്‍ പ്രകോപനമില്ലാത്ത 2050 ല്‍ അധികം വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടത്തിയതായും അതില്‍ 21 ഇന്ത്യക്കാര്‍ മരിച്ചതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സേന പരമാവധി സംയമനം പാലിക്കുകയും അനിയന്ത്രിതമായ ലംഘനങ്ങള്‍ക്കും അതിര്‍ത്തി കടന്നുള്ള തീവ്രവാദ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കും പ്രതികരിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

kashmir

വെടിനിര്‍ത്തല്‍ കരാർ ലംഘിച്ച് ശനിയാഴ്ചയും ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഫോര്‍വേഡ് പോസ്റ്റുകളിലും ഗ്രാമങ്ങളിലും പാകിസ്താന്‍ സൈന്യം വെടിവയ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും രാവിലെ 10 ഓടെ ബാലകോട്ടെ, മാന്‍കോട്ട് പ്രദേശങ്ങളില്‍ ആരംഭിച്ചു. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ ചെറുത്ത് നില്‍പ്പിനോടുള്ള പ്രതികരണമാണെന്നും അധികൃതര്‍ പറഞ്ഞു.

English summary
21 Indians died due to pakistan's ceasefire violations in 2019, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X