Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളായ 21 ഐസിസുകാര്‍ ഉടന്‍ നാട്ടിലെത്തും?രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയെന്ന് റിപ്പോര്‍ട്ട്..

ഐസിസില്‍ ചേരാനായി സിറിയയിലേക്ക് കടന്നുവെന്ന് സംശയിച്ചിരുന്ന 21 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുണ്ടെന്ന വിവരം വണ്‍ ഇന്ത്യയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ദില്ലി: കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി പോയ 21 മലയാളികളും ഉടന്‍ നാട്ടിലെത്തുമെന്ന് സൂചന. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുള്ള ഇവര്‍ ഇന്ത്യയിലേക്ക് കടക്കാനായി ശ്രമങ്ങള്‍ ആരംഭിച്ചതായും, രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നുമാണ് വണ്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന വിവരം.

ഐസിസില്‍ ചേരാനായി സിറിയയിലേക്ക് കടന്നുവെന്ന് സംശയിച്ചിരുന്ന 21 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുണ്ടെന്ന വിവരം വണ്‍ ഇന്ത്യയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ജലാലബാദിലെ പരിശീലന ക്യാമ്പില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സ്ത്രീകളടക്കമുള്ള മലയാളികളാണ് രാജ്യത്തേക്ക് തിരിച്ചുവരാന്‍ നീക്കം നടത്തുന്നതായി ഇന്റലിജന്‍സ് ബ്യൂറോ നല്‍കുന്ന വിവരം.

സിറിയയിലേക്ക് പോയില്ല...

സിറിയയിലേക്ക് പോയില്ല...

കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന് കരുതിയിരുന്ന 21 മലയാളികളാണ് അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ളത്.

ക്യാമ്പ് സെറ്റ് ചെയ്യാനായില്ല...

ക്യാമ്പ് സെറ്റ് ചെയ്യാനായില്ല...

അഫ്ഗാനിസ്ഥാനിലെ ജലാലബാദില്‍ ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയെന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരം. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പരിപൂര്‍ണ്ണമായ ഐസിസ് ക്യാമ്പ് സെറ്റ് ചെയ്യാന്‍ ഇവര്‍ക്കായില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉടന്‍ ഇന്ത്യയിലേക്കെത്തും?

ഉടന്‍ ഇന്ത്യയിലേക്കെത്തും?

ജലാലബാദില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മലയാളികള്‍ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാനായി നീക്കം ആരംഭിച്ചതായും, ഇവര്‍ ഉടന്‍ രാജ്യത്തെത്തുമെന്നും ഇവരെ പിടികൂടാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമമെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പദ്ധതിയിടുന്നത് വന്‍ ഭീകരാക്രമണങ്ങള്‍...

പദ്ധതിയിടുന്നത് വന്‍ ഭീകരാക്രമണങ്ങള്‍...

ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന ഇവര്‍ രാജ്യത്ത് വന്‍ ഭീകരാക്രമണങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായുള്ള പരിശീലനം ഇവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് ലഭിച്ചതായുമാണ് വിവരം.

സംഘത്തില്‍ സ്ത്രീകളും...

സംഘത്തില്‍ സ്ത്രീകളും...

2016 ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് കേരളത്തിലെ പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്നും സ്ത്രീകളടക്കമുള്ള മലയാളികള്‍ ഐസിസില്‍ ചേരാനായി യാത്ര തിരിച്ചത്. ഇവര്‍ സിറിയയിലെത്തിയെന്നാണ് സംസ്ഥാന പോലീസും അന്വേഷണ ഏജന്‍സികളും കരുതിയിരുന്നത്. എന്നാല്‍ ഇവര്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുണ്ടെന്ന വാര്‍ത്ത വണ്‍ ഇന്ത്യയാണ് ആദ്യം പുറത്തുവിട്ടത്.

ഗര്‍ഭിണികളും സംഘത്തില്‍...

ഗര്‍ഭിണികളും സംഘത്തില്‍...

തങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതായി ഇവരില്‍ ചിലര്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചിരുന്നു. 21 മലയാളികളുടെ സംഘത്തില്‍ മൂന്ന് സ്ത്രീകള്‍ ഗര്‍ഭിണികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+