കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പിക്കും ബിഎസ്പിക്കും വന്‍ തിരിച്ചടി, മുന്‍ മന്ത്രിയടക്കം 21 നേതാക്കള്‍ കോണ്‍ഗ്രസില്‍

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിലേക്ക് ഒഴുകി നേതാക്കൾ | Oneindia Malayalam

ദില്ലി: ദില്ലിയിലും യുപിയിലും ഒറ്റരാത്രി കൊണ്ട് സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും തിരിച്ചടി. 21 നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. അതേസമയം എസ്പിയുടെ പ്രമുഖനായൊരു മന്ത്രിയും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുകയാണ്. യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനം എതിരാളികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാണ്. നേരത്തെ ബിഎസ്പി നേതാക്കളും ഇത് പോലെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടായിരിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. ദില്ലിയില്‍ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നേതാക്കള്‍ കോണ്‍ഗ്രസിലെത്തുന്നത്. ഇത് സഖ്യസാധ്യത തന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ സഖ്യം പ്രഖ്യാപിക്കാത്തതും ഇവിടെ ആശങ്കയാണ്.

ദില്ലിയിലെ ബിഎസ്പിക്ക് തിരിച്ചടി

ദില്ലിയിലെ ബിഎസ്പിക്ക് തിരിച്ചടി

ദില്ലിയില്‍ 20 നേതാക്കളാണ് ബിഎസ്പിയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയത്. അതേസമയം ഭരണകക്ഷിക്കും, അതേപോലെ ചില സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള ബിഎസ്പിക്കും വലിയ തിരിച്ചടിയാണിത്. സ്വരാജ് ഇന്ത്യ പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളും കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്.

ഷീലാ ദീക്ഷിതിന്റെ തന്ത്രം

ഷീലാ ദീക്ഷിതിന്റെ തന്ത്രം

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം വേണ്ടെന്ന നിലപാടിലാണ് ഷീലാ ദീക്ഷിത്. പിസി ചാക്കോയുമായി ഇതിന്റെ പേരില്‍ ഉടക്കി നില്‍ക്കുകയാണ് അവര്‍. എഎപിയെ പരമാവധി ദുര്‍ബലമാക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. താഴെ തട്ടിലുള്ള നിരവധി നേതാക്കള്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിലേക്ക് വരാന്‍ സന്നദ്ധമാണ്. ഇതിന്റെ തുടക്കമാണ് ഇതെന്നാണ് സൂചന. അതേസമയം ബിഎസ്പി കോണ്‍ഗ്രസിനെ നിരന്തരം എതിര്‍ക്കുന്നത് കൊണ്ടാണ് അവര്‍ക്കെതിരെയും ഷീലാ ദീക്ഷിത് നീങ്ങിയിരിക്കുന്നത്.

എഎപിയിലെ പ്രമുഖര്‍

എഎപിയിലെ പ്രമുഖര്‍

ആംആദ്മി പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ഷരീഫ് അഹമ്മദ്, ഇസ്ലാമുദ്ദീന്‍ കേസരി, ഹാജി ഇര്‍ഫാന്‍ ഖുറേഷി, ഫര്‍ഹാന്‍ അന്‍ജും, ജെപി നേത, ഷഹജാദ് അന്‍സാരി, ഏരിയ ജനറല്‍ സെക്രട്ടറിമാരായ ഹാജി ഇഷാം മാലിക്, ഹാഫിസ് അഹമ്മദ് എബാദി, ബിഎസ്പി നേതാവും മുന്‍ കൗണ്‍സിലറുമായ അനന്ത് കുമാര്‍ ഗൗതം, സ്വരാജ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഹിദ് സിദ്ദിഖ്, എന്നിവരാണ് കോണ്‍ഗ്രസിലെത്തിയ പ്രമുഖര്‍.

യുപിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

യുപിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

യുപിയില്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. മുന്‍ മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജ്കിഷോര്‍ സിംഗാണ് കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. ഇയാള്‍ക്ക് ബസ്തിയില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുണ്ട് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം അഖിലേഷ് യാദവും മായാവതിയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇയാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

 പ്രിയങ്കയുടെ ഇടപെടല്‍

പ്രിയങ്കയുടെ ഇടപെടല്‍

യുപിയില്‍ ദുര്‍ബലമായ അവസ്ഥയില്‍ നിന്ന് ഊര്‍ജസ്വലമായ പോരാട്ടത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചത് പ്രിയങ്കയാണ്. ബിജെപിയില്‍ നിന്നും എസ്പിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നും നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലെത്തുന്നുണ്ട്. ഇത്തവണ 20 സീറ്റുകള്‍ വരെ നേടാനുള്ള കോണ്‍ഗ്രസിന്റെ സാധ്യത പ്രിയങ്കയുടെ നേതൃശേഷിയിലാണ് ഉള്ളത്. രാജ്കിഷോര്‍ സിംഗിന്റെ വരവിന് പിന്നിലും പ്രിയങ്കയുടെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ദില്ലിയിലും യുപിയിലും നേട്ടം

ദില്ലിയിലും യുപിയിലും നേട്ടം

ദില്ലിയില്‍ കഴിഞ്ഞ വര്‍ഷം ഒരു സീറ്റും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. അതേസമയം പ്രമുഖ നേതാക്കളും അവരുടെ അനുയായികളും വരുന്നതോടെ ദില്ലിയില്‍ പാര്‍ട്ടി ശക്തിപ്പെടുമെന്ന് ഷീലാ ദീക്ഷിത് കണക്ക് കൂട്ടുന്നു. ഇത് തന്നെയാണ് യുപിയില്‍ പ്രിയങ്കയുടെ തന്ത്രവും. ബിജെപിയില്‍ നിന്നും ബിഎസ്പിയിലും നിന്നും വന്നവര്‍ക്ക് പ്രിയങ്ക ആദ്യം സീറ്റ് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മഹാസഖ്യം കോണ്‍ഗ്രസിനെ പ്രധാന എതിരാളിയായി കാണുന്നത് കൊണ്ട് അവരെയും ശക്തമായി തന്നെ നേരിടാനാണ് പ്രിയങ്ക നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ തിരിച്ചടി

മഹാരാഷ്ട്രയില്‍ തിരിച്ചടി

മഹാരാഷ്ട്രയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എംഎല്‍എ അനില്‍ ഗോട്ടെ പാര്‍ട്ടി വിട്ടു. ദൂലെ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിറ്റിംഗ് എംപി സുഭാഷ് ബാമാരെയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ദൂലെയ്ക്ക് വേണ്ടി ബാമാരെ ഒന്നും ചെയ്തിട്ടില്ലെന്നും അനില്‍ ഗോട്ടെ പറഞ്ഞു. അതേസമയം മേഖലയില്‍ വന്‍ സ്വാധീനമുള്ള നേതാവ് അനില്‍ ഗോട്ടെ. ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടാന്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി വര്‍ഗീയ പാര്‍ട്ടി.... കോണ്‍ഗ്രസിനേക്കാള്‍ വലിയ ഭീഷണിയെന്ന് നവീന്‍ പട്‌നായിക്!!ബിജെപി വര്‍ഗീയ പാര്‍ട്ടി.... കോണ്‍ഗ്രസിനേക്കാള്‍ വലിയ ഭീഷണിയെന്ന് നവീന്‍ പട്‌നായിക്!!

English summary
21 leaders from sp bsp aap and other parties join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X