കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം, സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി

  • By Desk
Google Oneindia Malayalam News

ദില്ലി: 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യമുന്നയിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിപാറ്റ് യന്ത്രങ്ങളില്‍ 50 ശതമാനം എണ്ണണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തന്നെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

<strong>'സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ ലോബി'! പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് മകൻ ഗോകുൽ സുരേഷ്</strong>'സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ ലോബി'! പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് മകൻ ഗോകുൽ സുരേഷ്

മാര്‍ച്ച് 14ന് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എപ്രില്‍ 8ന് സുപ്രീം കോടതി ഓരോ മണ്ഡലത്തിലും അഞ്ച് വീതം വിവിപാറ്റുകള്‍ എണ്ണാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത എല്ലാ പാര്‍ട്ടികളെയും ബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വിവിപാറ്റ് രസീതുകളിലെ അസൗകര്യം ചൂണ്ടിക്കാട്ടിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തള്ളുകയായിരുന്നു കോടതി.

VVPAT

രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ മൂനു ഘട്ടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമമക്കേടുനടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അമ്പത് ശതമാനം വിവിപാറ്റ് ആവശ്യവുമായി സുപ്രിം കോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നു എന്നും എല്ലാ വോട്ടുകളും ബിജെപിക്കാണെന്നും ആരോപിച്ചിരുന്നു. ആദ്യ മൂന് ഘട്ടതിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നേരെ വ്യാപകമായി ക്രമക്കേട് നടക്കുന്നതായി പലയിടത്തുനിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

English summary
21 opposition parties file review petition in Supreme court to verify 50 percent VVPAT in lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X