കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല? 21 പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും, ദില്ലിയില്‍ അപൂര്‍വ നീക്കം!!

Google Oneindia Malayalam News

Recommended Video

cmsvideo
ഭരണം പിടിക്കാൻ പ്രതിപക്ഷ പാര്‍ട്ടികളുടെ വൻ പദ്ധതി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചുഘട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കെ രാജ്യതലസ്ഥാനത്ത് വ്യത്യസ്ത നീക്കങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങള്‍. ഇതുവരെ നടന്ന വോട്ടെടുപ്പുകളുടെ ട്രെന്‍ഡ് പരിശോധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചില കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നത്.

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് അവര്‍ ഉറപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ബിജെപി ഭരണത്തിലെത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി തുനിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നീങ്ങുന്നത്. ദില്ലിയിലെ തിരക്കിട്ട നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

അഞ്ചുഘട്ടം കഴിഞ്ഞപ്പോള്‍

അഞ്ചുഘട്ടം കഴിഞ്ഞപ്പോള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചുഘട്ടങ്ങളാണിപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇനി രണ്ടുഘട്ടങ്ങള്‍ ബാക്കിയാണ്. മെയ് 19നാണ് അവസാന പോളിങ്. 23ന് വോട്ടെണ്ണും. നിലവില്‍ 85 ശതമാനം സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നീക്കം.

 ട്രെന്‍ഡ് പരിശോധിച്ചാല്‍

ട്രെന്‍ഡ് പരിശോധിച്ചാല്‍

നിലവിലെ ട്രെന്‍ഡ് പരിശോധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചിരുന്ന സംസ്ഥാനങ്ങളിലെല്ലാം ഇത്തവണ നേരിയ തിരിച്ചടി ലഭിക്കുമെന്ന് പ്രതിപക്ഷം കരുതുന്നു. അതുകൊണ്ടുതന്നെ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിശ്വാസം.

 ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാം

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാം

എന്നാല്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന തോന്നല്‍ പ്രതിപക്ഷത്തിനുണ്ട്. പ്രാദേശിക കക്ഷികളെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായേക്കാം. ഈ സാഹചര്യം തടയുകയാണ് പ്രതിപക്ഷം.

ബിജെപിയും കളി തുടങ്ങി

ബിജെപിയും കളി തുടങ്ങി

ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ കക്ഷികളെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

ഭരിക്കാന്‍ വേണ്ടത് 272

ഭരിക്കാന്‍ വേണ്ടത് 272

അവിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തിടുക്കത്തിലുള്ള നീക്കം ശ്രദ്ധേയമാകുന്നത്. 543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 272 സീറ്റുകളാണ്. ഇത്രയും സീറ്റ് ബിജെപിക്ക് ലഭിക്കില്ലെന്ന് പ്രതിപക്ഷം കരുതുന്നു. 2014ല്‍ ബിജെപിക്ക് 282 സീറ്റുകള്‍ ലഭിച്ചിരുന്നു.

രാഷ്ട്രപതിക്ക് കത്ത്

രാഷ്ട്രപതിക്ക് കത്ത്

രാഷ്ട്രപതിയെ നേരിട്ട് കാണാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. 21 പാര്‍ട്ടികളാണ് ഈ നീക്കം നടത്തുന്നത്. എല്ലാ പാര്‍ട്ടികളും ഒപ്പുവച്ച കത്ത് രാഷ്ട്രപതിക്ക് കൈമാറും. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദമുന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്യുക.

സര്‍ക്കാര്‍ രൂപീകരിക്കല്‍

സര്‍ക്കാര്‍ രൂപീകരിക്കല്‍

ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് രാഷ്ട്രപതി സാധാരണ ചെയ്യുക. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മറുകക്ഷിക്ക് സാധിക്കുന്ന സാഹചര്യമുണ്ടെന്ന് ബോധ്യമായാല്‍ രാഷ്ട്രപതി അവരെ ക്ഷണിക്കും. അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ ഈ സാഹചര്യങ്ങളുണ്ടായിരുന്നു.

മൂന്നിടങ്ങളില്‍ സംഭവിച്ചത്

മൂന്നിടങ്ങളില്‍ സംഭവിച്ചത്

കര്‍ണാടക, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ കക്ഷിയെ അല്ല ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് മറുപക്ഷം ബോധിപ്പിച്ചപ്പോള്‍ അവരെ വിളിക്കേണ്ടിവന്നു. കര്‍ണാടകയില്‍ അങ്ങനെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരുണ്ടായത്.

 ഗോവയില്‍ സംഭവിച്ചത്

ഗോവയില്‍ സംഭവിച്ചത്

ഗോവയില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. പക്ഷേ അവര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയല്ല. കൂടുതല്‍ സീറ്റ് നേടിയ കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കിയാണ് ബിജെപി ചെറുകക്ഷികളുടെ പിന്തുണയോടെ ഭരണം തുടങ്ങിയത്. ഇപ്പോള്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നത് ബാക്കി പത്രം.

23ന് രാഷ്ട്രപതിയെ കാണും

23ന് രാഷ്ട്രപതിയെ കാണും

തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെയാണ് 21 പാര്‍ട്ടി പ്രതിനിധികള്‍ രാഷ്ട്രപതിയെ കാണുക. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന അവകാശവാദ കത്ത് രാഷ്ട്രപതിക്ക് കൈമാറാനാണ് തീരുമാനം. അസാധാരണമായ നീക്കമാണ് ദില്ലിയില്‍ നടക്കാന്‍ പോകുന്നത്. ഫലം വരുന്ന 23ന് തന്നെ രാഷ്ട്രപതിയെ കാണും.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ല്‍ ബിജെപിക്ക് 282 സീറ്റ് ലഭിച്ചിരുന്നു. എന്‍ഡിഎക്ക് മൊത്തം 336 സീറ്റും. ഈ വേളയില്‍ പ്രതിപക്ഷത്തിന് യാതൊരു റോളുമുണ്ടായിരുന്നില്ല. ബിജെപി വന്‍ മുന്നേറ്റം നടത്തിയ തിരഞ്ഞെടുപ്പായിരുന്നു 2014ലേത്.

1998ല്‍ വാജ്‌പേയ് സര്‍ക്കാരിന്...

1998ല്‍ വാജ്‌പേയ് സര്‍ക്കാരിന്...

1998ല്‍ വാജ്‌പേയി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമുന്നയിച്ചപ്പോള്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍ ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് ബിജെപിക്ക് 178 സീറ്റാണുണ്ടായിരുന്നത്. എന്‍ഡിഎ സഖ്യത്തിന് 252 അംഗങ്ങളും. 20 മാസത്തിന് ശേഷം വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ വീഴുന്നതാണ് പിന്നീട് കണ്ടത്.

കോടതിയിലെ അപൂര്‍വ നീക്കങ്ങളും

കോടതിയിലെ അപൂര്‍വ നീക്കങ്ങളും

കര്‍ണാടകയില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചു. എന്നാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു. അര്‍ധരാത്രി പോലും കോടതി ചേര്‍ന്ന് വിഷയം പരിഗണിച്ച അപൂര്‍വ സംഭവങ്ങളും പിന്നീടുണ്ടായി. ഇതേ സാഹചര്യമാണ് വരാന്‍ പോകുന്നത് എന്നാണ് സൂചനകള്‍.

ദിഗ്‌വിജയ് സിങ് ജയിക്കാന്‍ യാഗം; നൂറോളം സന്യാസിമാര്‍ ഒത്തുചേര്‍ന്നു, നേതൃത്വം നല്‍കി മുന്‍ മന്ത്രിദിഗ്‌വിജയ് സിങ് ജയിക്കാന്‍ യാഗം; നൂറോളം സന്യാസിമാര്‍ ഒത്തുചേര്‍ന്നു, നേതൃത്വം നല്‍കി മുന്‍ മന്ത്രി

English summary
21 Opposition Parties Plans to meet the President with An Unusual Request
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X