കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമാ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കും പത്മവിഭൂഷൺ: കങ്കണക്കും അദ്നൻ സാമിക്കും പത്മശ്രീ

Google Oneindia Malayalam News

ദില്ലി: 71ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. 141 പത്മ പുരസ്കാരങ്ങൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇതിൽ ഏഴ് പേർക്ക് പത്മവിഭൂഷൺ, 16 പേർക്ക് പത്മഭൂഷൺ, 118 പേർക്ക് പത്മശ്രീ പുരസ്കാരങ്ങൾ എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കൊറോണ വൈറസ്: വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ, ചൈനയിൽ മരണം 41! 41കൊറോണ വൈറസ്: വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ, ചൈനയിൽ മരണം 41! 41

പുരസ്കാര ജേതാക്കളായവരിൽ 34 പേരും സ്ത്രീകളാണ്. 12 പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകുന്നത്. മുൻ മൌറീഷ്യസ് പ്രധാനമന്ത്രി അനരൂദ് ജുഗുനാഥ്, കായിക താരം മേരി കോം, ഹിന്ദുസ്ഥാനി സംഗീതജ്ഞ ഛന്നുലാൽ മിശ്ര, പേജാവർ മഠത്തിലെ വിശ്വേശ തീർത്ഥ സ്വാമി എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചിട്ടുള്ളത്. മുസാഫർ ഹുസൈൻ ബൈഗ്, അജോയ് ചക്രവർത്തി, മനോജ് ദാസ്, ബാലകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗന്നാഥൻ, എസ് സി ജാമിർ, അനിൽ പ്രകാശ്, പിവി സിന്ധു, വേണു ശ്രീനിവാസൻ,മനോഹർ പരീക്കർ എന്നിവരാണ് പത്മഭൂഷണ് അർഹരായവർ.

pv-157

ഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടി പോരാട്ടം നയിച്ച അബ്ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിക്കു. മുഹമ്മദ് ഷരീഫ്, ജഗ്ദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൌഡ, മുന്ന എന്നിവരെയും രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സത്യനാരായണ മുണ്ടെയ്ക്ക് പത്മഭൂഷണും ലഭിക്കും. ആനന്ദ് മഹീന്ദ്രക്ക് പത്മഭൂഷണും നിർമാതാവ് ഏക്ത കപൂർ, സംവിധായകൻ കരൺ ജോഹർ, നടി കങ്കണ റണൌട്ട്, സംഗീജ്ഞൻ അദ്നൻ സാമി എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിക്കും.

രണ്ട് ദശാബ്ദക്കാലമായി ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജാവേദ് അഹമ്മദ് ഠാക്കിനും പത്മ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കാൻ പ്രവർത്തിക്കുന്ന ഇദ്ദേഹം 1997 മുതൽ വീച്ചെയറിലാണ് കഴിയുന്നത്. ജമ്മു കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ ഇദ്ദേഹത്തിന് ഭീകരാക്രമണത്തിൽ നട്ടെല്ലിന് വെടിയേൽക്കുകയായിരുന്നു.

മുഹമ്മദ് ഷരീഫ് എന്ന ചാച്ചാ ഷെരിഫാണ് മറ്റൊരു പത്മ പുരസ്കാര ജേതാവ്. സൈക്കിൽ മെക്കാനിക്കായ ഇദ്ദേഹം ഇക്കാലത്തിനിടയിൽ ആയിരക്കണക്കിന് പേരുടെ അന്ത്യകർമങ്ങളാണ് നിർവഹിച്ചിട്ടുള്ളത്. ഫാസിയാബാദിന് സമീപ പ്രദേശങ്ങളിലുള്ള 25000 ഓളം വരുന്ന അഞ്ജാത മൃതദേഹങ്ങളാണ് ചാച്ചാ ഷെരീഫ് സംസ്കരിച്ചത്. മതാചാര പ്രകാരം മുസ്ലിങ്ങളുടേത് മറവുചെയ്യുകയും ഹിന്ദുക്കളുടേത് ദഹിപ്പിക്കുകയുമാണ് ചെയ്യാറ്.

മരുന്നുകളെക്കുറിച്ചും ചെടികളെക്കുറിച്ചും അത്യപൂർവ്വ അറിവുള്ള തുൾസി ഗൌഡയെയും രാജ്യം പത്മപുരസ്കാരം നൽകി ആദരിക്കുന്നുണ്ട്. ഭാരത രത്നക്ക് ശേഷം രാജ്യം പൌരന്മാർക്ക് നൽകുന്ന സിവിലിയൻ ബഹുമതിയാണ് പത്മ പുരസ്കാരം. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായാണ് ജനുവരി 25ന് വൈകിട്ടാണ് പത്മപുരസ്കാരത്തിന് അർഹരായവരുടെ പേരുകൾ പ്രഖ്യാപിച്ചത്.

English summary
21 people have been conferred with Padma Shri Awards 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X