Get Updates
Get notified of breaking news, exclusive insights, and must-see stories!

കളി കാര്യമായി; കാമുകിയ്ക്ക് മുമ്പില്‍ മരണം അഭിനയിച്ച യുവാവ് തൂങ്ങി മരിച്ചു

കാമുകിയെ പറ്റിയ്ക്കാനായി തൂങ്ങി മരിക്കുന്നതായി അഭിനയിക്കുകയായിരുന്നു യുവാവ്, കളി കാര്യമായപ്പോള്‍ ഷാളില്‍ തൂങ്ങി മരിച്ചു

മുംബൈ: കാമുകിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് എല്ലാ കാമുകന്മാരും പറയും. അവളെ സുഖിപ്പിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്ന് പറയും. എന്നാല്‍ ഇങ്ങനെ കാണിച്ച ഒരു തമാശ കാര്യമായിരിക്കുകയാണ്. കാമുകിയെ പറ്റിയ്ക്കാനായി ആത്മഹത്യ ചെയ്യുന്നതായി അഭിനയിച്ച് കാണിച്ച യുവാവ് മരിച്ചു. കാമുകിയുടെ മുന്നില്‍ വെച്ചാണ് യുവാവ് തൂങ്ങി മരിച്ചത്.

തമാശയ്ക്ക് പറഞ്ഞതാ... പക്ഷേ

മുംബൈയിലെ ഒരു കോളനിയില്‍ താമസക്കാരായിരുന്നു 21 വയസ്സുള്ള മാനേജ്‌മെന്‌റ് വിദ്യാര്‍ത്ഥിയും കാമുകിയും. വൈകീട്ട് ക്ലാസ് കഴിഞ്ഞ ശേഷം ടെറസിന്‌റെ മുകളില്‍ ഇരുന്ന് കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു ഇരുവരും. അതിനിടെ തമാശയ്ക്ക് കാമുകിയോട് പറഞ്ഞു 'നിനക്കായി മരിക്കാന്‍ പോലും തയ്യാറാണെന്ന് ' . എങ്കില്‍ കാണട്ടെ എന്നായി കാമുകി

തമാശ കാര്യമായി

കാമുകിയുടെ മറുപടി കേട്ടതും തന്‌റെ ആത്മാര്‍ത്ഥത തെളിയിക്കാനായി യുവാവ് ചെയ്തതെന്തെന്നോ, മുറിയില്‍ ചെന്ന് സ്റ്റൂള്‍ എടുത്ത് ഷാള്‍ കൊണ്ട് കെട്ടുണ്ടാക്കി സീലിംഗ് ഫാനില്‍ ഇട്ടു. യുവാവ് തമാശ കാണിയ്ക്കുകയല്ലെ എന്ന് കരുതി കാമുകി ഇതെല്ലാം കണ്ട് ചിരിച്ച് നിന്നു

പിന്നെ സംഭവിച്ചതോ..

കാമുകിയെ പറ്റിയ്ക്കാനായി സ്റ്റൂളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി നില്‍ക്കുകയായിരുന്നു യുവാവ്. പക്ഷേ അബദ്ധവശാല്‍ സ്റ്റൂള്‍ മറിഞ്ഞു. യുവാവ് ശ്വാസം കിട്ടാതെ പിടിയുന്നത് കണ്ട് പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് യുവാവിനെ താഴെ ഇറക്കിയത്.

യുവാവിനെ രക്ഷിക്കാനായില്ല

ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍ അത്മഹത്യ ചെയ്യേണ്ടഒരു സാഹചര്യവും ഇല്ലെന്നാണ് യുവാവിന്‌റെ രക്ഷിതാക്കള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിന് മുംബൈ പൊലീസ് കേസ് എടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+