പാർക്കിൽ യുവതിക്ക് നേരെ പീഡന ശ്രമം, രക്ഷക്കെത്തി അഞ്ചംഗ സംഘം, പിന്നീട് കൂട്ടബലാത്സംഗം
ദില്ലി: ഉത്തർപ്രദേശിലെ നോയിഡയിൽ 21കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അഞ്ചംഗ സംഘമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം മർദ്ദിച്ച് അവശയാക്കിയത്. ജോലി അന്വേഷിച്ച് ഒരു സഹൃത്തിനെ കാണാതായി എത്തിയതായിരുന്നു പെൺകുട്ടി. ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. രാത്രി എട്ടരയോടെ നോയിഡ സെക്ടർ 63ലെ ഒരു പാർക്കിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്ത് അടക്കം നാല് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാളും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് സൂചന. സെക്ചടർ 63ലെ താമസക്കാരായ രവി, ബ്രിജ് കിഷോർ, പ്രീതം, ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ഇങ്ങനെ
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുടുംബത്തോടൊപ്പം നോയിഡയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഏറെ നാളായി ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു യുവതി. പോലീസ് അറസ്റ്റ് ചെയ്ത രവി പെൺകുട്ടിയുടെ സുഹൃത്തായിരുന്നു. രവിയെ കാണാനാണ് സെക്ടർ 63ൽ എത്തുന്നത്. ഒരു എക്സ്പോർട്ടിംഗ് കമ്പനിയിൽ പ്യൂണായി ജോലി നോക്കുകയാണ് രവി. ജോലിക്കാര്യം സംസാരിക്കാൻ ഉണ്ടെന്ന് ധരിപ്പിച്ച് രവി പെൺകുട്ടിയെ പാർക്കിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

പീഡിപ്പിക്കാൻ ശ്രമം
പെൺകുട്ടിയുമായി പാർക്കിലെത്തിയ രവി ഇവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി അലറി വിളിച്ചതോടെ ഗുഡ്ഡു, ഷാമു എന്നീ രണ്ട് പേർ ഇവരുടെ സമീപത്തേയ്ക്ക് ഓടിയെത്തി. തുടർന്ന് രവിയെ കൈയ്യേറ്റം ചെയ്യുകയും പെൺകുട്ടിയെ രക്ഷപെടുത്തുകയും ചെയ്യുകയായിരുന്നു. പാർക്കിൽ നിന്നും മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് നേരെ വീണ്ടും അതിക്രമം ഉണ്ടാകുന്നത്.

കൂട്ട ബലാത്സംഗം
രവി രക്ഷപെട്ടുവെന്ന് ഉറപ്പായതോടെ പെൺകുട്ടിയെ ഗുഡ്ഡുവും ഷാമുവും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഇവർ ബ്രിജികിഷോർ, ഉമേഷ്, പ്രീതം എന്നിവകെ വിളിച്ചു വരുത്തി. ഇവരും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് അവശനിലയിലായ പെൺകുട്ടിയെ പാർക്കിൽ ഉപേക്ഷിച്ച് പ്രതികൾ സ്ഥലം വിട്ടു. പ്രതികൾ സ്ഥലം വിട്ടുവെന്ന് ഉറപ്പായതോടെ പെൺകുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ
പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി അപകട നില തരണം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പാർക്കിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് ഗൗതം ബുദ്ധ നഗർ സീനിയർ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.ഒളിവിലുള്ള രണ്ട് പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications