Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയാര്‍ഥിയായി വന്ന അഫ്ഗാനികള്‍. ജെഎന്‍യു വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടു; ശേഷം.. കേട്ടാല്‍ ഞെട്ടും..

കഴിഞ്ഞാഴ്ച സുഹൃത്തിനൊപ്പം ഹൗസ്‌കാസിലെ പബിലേക്ക് പോകവെ ത്വാബ് അഹ്മദ് എന്ന സലീമിനെ വിദ്യാര്‍ഥിനി പരിചയപ്പെട്ടിരുന്നു. ഈ ബന്ധമാണ് ദുരന്തത്തിലേക്ക് നയിച്ചത്.

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ 21 കാരിയായ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിന് ഇരയായി. തെക്കന്‍ ദില്ലിയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്ത് താമസിക്കുന്ന രണ്ട് അഫ്ഗാനികളാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞാഴ്ച സുഹൃത്തിനൊപ്പം ഹൗസ്‌കാസിലെ പബിലേക്ക് പോകവെ ത്വാബ് അഹ്മദ് എന്ന സലീമിനെ വിദ്യാര്‍ഥിനി പരിചയപ്പെട്ടിരുന്നു. ഈ ബന്ധമാണ് ദുരന്തത്തിലേക്ക് നയിച്ചത്.

Molestio

സലീം മറ്റൊരു അഫ്ഗാന്‍ പൗരനായ സുലൈമാന്‍ അഹ്മദിക്കൊപ്പമാണ് താമസിക്കുന്നത്. ഇരുവരുമാണ് പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലിസ് പറയുന്നു. ഐക്യരാഷ്ട്ര സഭക്ക് കീഴില്‍ അഭയാര്‍ഥികളായാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കുള്ള ഹൈക്കമ്മീഷണറുടെ കാര്‍ഡുള്ളവരാണ് ഇരുവരും.

പബ്ബില്‍ വച്ചുകണ്ട പരിചയത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ സലീം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒരു പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ടെന്നും വരണമെന്നുമായിരുന്നു പെണ്‍കുട്ടിയോട് പറഞ്ഞത്. സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി പാര്‍ട്ടിക്കെത്തിയത്. ആ സമയം സലീം, സുലൈമാന്‍, സുഹൃത്തുക്കളായ സിദ്ധാന്ത്, പ്രത്യുശ എന്നിവരും സലീമിന്റെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണ ശേഷം തിരിച്ചുപോകവെ സുഹൃത്തിനെ ജെഎന്‍യുവിന് അടുത്ത് വിട്ട് പെണ്‍കുട്ടി വീണ്ടും സലീമിന്റെ വീട്ടിലേക്ക് വരികയായിരുന്നു. ശേഷം ഇരുവരും മദ്യപിച്ചുവെന്ന് പോലിസ് പറഞ്ഞു.

മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് പെണ്‍കുട്ടി ഉറങ്ങിപ്പോയി. ഈ സമയമാണ് സലീമും സുലൈമാനും പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. തിരിച്ച് ഹോസ്റ്റലിലെത്തിയ പെണ്‍കുട്ടി വിവരം സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്നാണ് പോലിസിനെ അറിയിച്ചതും വൈദ്യ പരിശോധന നടത്തിയതും. സലീം ഇവന്റ് മാനേജറായി ജോലി ചെയ്യുകയാണ്. പ്രതികളെ പോലിസസ് അറസ്റ്റ് ചെയ്തു. കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+