മെയ്ക്ക് ഇന്ത്യ അവാര്‍ഡ് ജേതാവ് 42 ലക്ഷം രൂപയുടെ 2,000 ത്തിന്റെ കള്ളനോട്ടുമായി പിടിയില്‍
അഭിനവ് വര്‍മയെന്ന യുവാവാണ് പിടിയിലായത്. ഇയാളുടെ കസിന് വിശാഖ വര്‍മ, ലുധിയാന സ്വദേശി സുമന് നാഗ്പാല്‍ എന്നിവരെയായിരുന്നു കഴിഞ്ഞദിവസം പിടികൂടിയത്.
ദില്ലി: കറന്‍സി നിരോധനത്തിനുശേഷം പുറത്തിറങ്ങിയ 2,000 രൂപയുടെ പുതിയ നോട്ടുകളുടെ വ്യാജ കറന്‍സിയുമായി യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം മൊഹാലിയില്‍ വെച്ച് അറസ്റ്റിലായ സംഘത്തോടൊപ്പമുണ്ടായിരുന്നത് പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്ത്യ പരിപാടിയില്‍ പങ്കെടുത്ത എഞ്ചിനീയര്‍ ആണെന്ന് പോലീസ് അറിയിച്ചു.
അഭിനവ് വര്‍മയെന്ന യുവാവാണ് പിടിയിലായത്. ഇയാളുടെ കസിന് വിശാഖ വര്‍മ, ലുധിയാന സ്വദേശി സുമന് നാഗ്പാല്‍ എന്നിവരെയായിരുന്നു കഴിഞ്ഞദിവസം പിടികൂടിയത്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചയാളാണ് അഭിവ് എന്ന് മൊഹാലി പോലീസ് പറയുന്നു.

2,000 രൂപയുടെ കറന്‍സികള്‍ തന്റെ ഓഫീസില്‍ പ്രിന്റ് ചെയ്ത അഭിനവ് ഇത് പഴയ നോട്ടുകള്‍ക്ക് പകരമായി മാറ്റി നല്‍കുകയായിരുന്നു. മാറ്റി നല്‍കുന്നതിന് 30 ശതമാനം കമ്മീഷനും അഭിനവ് വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളില്‍ നിന്നും പിടികൂടിയ നോട്ടുകള്‍ക്കെല്ലാം ഒരേ സീരീസ് നമ്പറായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
കാഴ്ചവൈകല്യമുള്ളവര്‍ക്കായുള്ള വടിയില്‍ പ്രത്യേകതരം ചിപ്പ് പിടിപ്പിച്ചുകൊണ്ടുള്ള കണ്ടുപിടിത്തമാണ് അഭിനവ് ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ 50 മില്യണ്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് ഗുണകരമാകുന്നതാണ് തന്റെ കണ്ടുപിടിത്തമെന്ന് അഭിനവ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്ത് 15 രാജ്യങ്ങളിലുമായി ഇത് വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications