തേച്ചെന്ന് സംശയം, യുവതിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി, പിന്നീട് സംഭവിച്ചത്...

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: കാമുകി ചതിച്ചുവെന്ന് സംശയത്തിൽ യുവാവ് കാമുകിയെ ബ്ലേഡ് കൊണ്ടു വരഞ്ഞു. മുംബൈയിലെ ദാദറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ അജ്മൽ ഷാ എന്ന 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏകാദശി വ്രതം എടുത്താൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകും; വ്രതം അനുഷ്ഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

murder

സംഭവം ഇങ്ങനെ: അടുത്ത കുറച്ചു കാലമായി കാമുകിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന സംശയത്തിലാണ് ഇയാൾ പെൺകുട്ടിയോട് ക്രൂരത ചെയ്തത്. സംഭവ ദിവസം ഡിഗ്രി മൂന്നാം വർഷ വിദ്യാർഥിയായ പെൺകുട്ടിയെ അജ്മൽ അപ്സര എന്ന ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. റൂമിൽ ഇരുന്ന സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാൾ പെൺകുട്ടിയെ ബ്ലേഡ് ഉപയോഗിച്ച് വരയുകയായിരുന്നു. തുടർന്ന് അജ്മൽ ഷായും ഇതേ ബ്ലേഡ് ഉപയോഗിച്ച് കൈതണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തിട്ടുണ്ട്.

ട്രൂകോളർ മൊബൈൽ ആപ്പിനെ സൂക്ഷിക്കുക!! രഹസ്യങ്ങൾ ചോർത്തും... ഇന്റലി‍ജൻസിന്റെ മുന്നറിയിപ്പ്

പെൺകുട്ടിയുടെ തലയിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കൈതണ്ട മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിനെതിരെ പോലീസ് വധ ശ്രമത്തിനു കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസം മുൻപ് കാമുകിക്കൊപ്പം മറ്റൊരു യുവാവിനെ കണ്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്നാണ് കാമുകിയുമായി യുവാവ് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പ്രശ്നം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ യുവാവ് ഹോട്ടലിൽ വിളിച്ചുവരുത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A 21-year-old man was arrested by Bhoiwada police on Tuesday for allegedly attacking his girlfriend at Dadar as he suspected her of cheating on him. The police said Ajmal Shah, the accused, had also slit his wrist after hitting his girlfriend on the forehead with a blade.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്