കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21കാരിയെ ആറ് കുട്ടികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു; മുഴുവന്‍ പ്രതികളെയും പിടികൂടി പോലീസ്

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ഞെട്ടിക്കുന്ന വാര്‍ത്തയാണ് തെലങ്കാനയിലെ മെഹ്ബൂബബാദ് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 21കാരിയെ ആറ് കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നാണ് വാര്‍ത്ത. അമംഗല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ക്രൂരസംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദിലെ കാറ്ററിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന 21കാരിയാണ് ആക്രമിക്കപ്പെട്ടത്. സത്യനാരായണപുരം സ്വദേശിനിയാണിവര്‍.

Rape

വെള്ളിയാഴ്ച ജോലി കഴിഞ്ഞ് ഹൈദരാബാദില്‍ നിന്ന് മെഹ്ബൂബാബാദിലേക്ക് തീവണ്ടി കയറി. രാത്രിയാണ് യുവതി മെഹ്ബൂബാബാദിലെത്തിയത്. വീട്ടുകാരെ വിളിച്ച് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും വന്നില്ല. തുടര്‍ന്നാണ് സുഹൃത്ത് ചന്ദുവിനെ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടത്.

സിഎഎക്കെതിരെ 75 സ്ത്രീകളുടെ നിരാഹാര സമരം; ഖുറേജി ഖാസിലും ഷഹീന്‍ബാഗിലും പോളിങ് 100%സിഎഎക്കെതിരെ 75 സ്ത്രീകളുടെ നിരാഹാര സമരം; ഖുറേജി ഖാസിലും ഷഹീന്‍ബാഗിലും പോളിങ് 100%

മെഹ്ബൂബാബാദ് ടൗണിനടുത്ത ബലറാം തണ്ട സ്വദേശിയാണ് ചന്ദു. ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെത്തി യുവതിയെ വീട്ടിലെത്തിക്കുന്നതിന് പകരം കൊണ്ടുപോയത് അമംഗലിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ്. മെഹ്ബൂബാബാദില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അമംഗല്‍. മയക്ക് മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷമാണ് ചന്ദുവും സുഹൃത്തും യുവതിയെ പീഡിപ്പിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ വെങ്കിടരത്‌നം പറഞ്ഞു.

ദില്ലിയില്‍ ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു; കോണ്‍ഗ്രസിനെ കൈവിട്ടെന്നും സര്‍വ്വെദില്ലിയില്‍ ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു; കോണ്‍ഗ്രസിനെ കൈവിട്ടെന്നും സര്‍വ്വെ

ശേഷം മറ്റു ചില സുഹൃത്തുക്കളെ ചന്ദുവിളിച്ചുവരുത്തുകയും യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച അമംഗല്‍ ഗ്രാമപഞ്ചാത്ത് അധ്യക്ഷന്‍ ഹരിലാല്‍ നായിക് പോലീസില്‍ അറിയിക്കുകയായിരുന്നു. ഈ വേളയില്‍ ചന്ദുവും സംഘവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടിയെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

English summary
21-year-old woman attacked by six minors in Telangana village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X