തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 2115 പേര്‍ക്ക് കൊവിഡ്; അതീവ ജാഗ്രത
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54449 ആയിരിക്കുകയാണ്.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 41 പേര് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ആകം മരണ സംഖ്യ 625 ആയി.തമിഴ്നാട്ടിലെ ആകെ കൊവിഡ് ബാധിതരില്‍ 32241 പേര് പുരുഷന്മാരും20073 പേര് സ്ത്രീകളും 20 ട്രാന്‍സ്ജെന്റേഴ്സുമാണ്.
തമിഴ്നാട്ടില്‍ 23,509 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 30271 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 28000 ത്തോളം സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരേയും ആകെ 827980 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശത്ത് നിന്നും 40 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും ഇതിനെ തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
എന്നാല്‍ മഹാരാഷ്ട്രയിലെ ധാരാവിയില്‍ ഏറെകുറെ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെ പുതുതായി 17 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയില്‍ ഇതുവരേയും 2151 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കോണ്‍ഗ്രസിന് അഭിമാനമായി രാജസ്ഥാന്; ബിജെപിയുടെ തന്ത്രം പൊളിഞ്ഞു, കെസിയിലൂടെ കേരളത്തിനും നേട്ടം
സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്ക് നേര്, 7 ചോദ്യങ്ങള്‍ തൊടുത്ത് സോണിയാ ഗാന്ധി