Get Updates
Get notified of breaking news, exclusive insights, and must-see stories!

24 മണിക്കൂറിനിടെ രാജ്യത്ത് 2183 കൊവിഡ് കേസുകള്‍, 214 മരണം, ദില്ലിയില്‍ അടക്കം ആശങ്ക

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 2183 കൊവിഡ് കേസുകള്‍. അമ്പരപ്പിക്കുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച്ചത്തെ കേസുകളെ അപേക്ഷിച്ച് ഇരട്ടിയില്‍ അധികം കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. 1150 പുതിയ രോഗികളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. 214 മരണങ്ങളും 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. കേരളത്തില്‍ നിന്ന് നേരത്തെ രേഖപ്പെടുത്തിയ 62 മരണങ്ങളും കൊവിഡ് ബാധിച്ചുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് പ്രതിദിന മരണനിരക്ക്. ഞായറാഴ്ച്ചത്തെ മരണനിരക്കില്‍ നിന്ന് വന്‍ കുതിപ്പാണ് രാജ്യത്തുണ്ടായിരിക്കുന്നത്. 1985 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്.

1

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനത്തില്‍ നില്‍ക്കുകയാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക 0.83 ശതമാനമാണ്. 2,61440 ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്താകെ 11542 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇന്ത്യയിലെ വാക്‌സിനേഷന്‍ നിരക്ക് 186.54 കോടി കവിഞ്ഞിരിക്കുകയാണ്. 12-14 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് 2.43 കോടി ഡോസുകളാണ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 16നാണ് രാജ്യത്ത് ഈ വിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയിലും ചൈനയിലും കൊവിഡ് കേസുകള്‍ വന്‍ തോതിലാണ് വര്‍ധിക്കുന്നത്. രണ്ട് മാസത്തോളം കൊവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ യുഎസ്സില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.

ബിഎ.2 എന്ന കൊവിഡ് വേരിയന്റാണ് പുതിയ തരംഗത്തിന് വഴിയൊരുക്കുകയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇപ്പോഴുള്ള വേരിയന്റിനേക്കാള്‍ മുപ്പത് ശതമാനത്തോളം അപകടകാരിയാണ് ബിഎ2. രാജ്യത്താകെ ഈ വേരിയന്റ് അലയടിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഷാങ്ഹായിലും രൂക്ഷമായ കൊവിഡ് തരംഗമാണ് ഉള്ളത്. 26 മില്യണ്‍ ജനങ്ങളും ലോക്ഡൗണിലാണ്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത കേസുകളാണ് ഷാങ്ഹായില്‍ കൂടുതലായും കാണുന്നത്. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഭക്ഷണത്തിനും അവശ്യ സാധനത്തിനും വരെ വലിയ ദൗര്‍ലഭ്യം ഷാങ്ഹായിലുണ്ട്. ലോക്ഡൗണ്‍ കടുപ്പത്തിലായത് കൊണ്ട് ഭക്ഷ്യസാധനം വരെ കിട്ടാനില്ലാത്ത അവസ്ഥയാണ്.

അതേസമയം ഇത്രയും കടുപ്പമേറിയ ലോക്ഡൗണിനെതിരെ പ്രതിഷേധം വരെ ഉയര്‍ന്ന് കഴിഞ്ഞു. ചൈനയില്‍ മാത്രം 23460 പുതിയ കൊവിഡ് കേസുകളാണ് ഏപ്രില്‍ 17ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 20718 എണ്ണവും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതാണ്. 2742 പേര്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരാണ്. പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ എല്ലായിടത്തും നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. നോയിഡ, ഗാസിയാബാദ്, എന്നിവിടങ്ങളിലെല്ലാം യുപി സര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഐപിഎല്ലില്‍ അടക്കം കൊവിഡ് ഭീഷണിയുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+