മഹാദേവ് ഉള്‍പ്പെടെ 22 ബെറ്റിങ് ആപ്പുകള്‍ നിരോധിച്ചു: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തലവേദന
ഡൽഹി: ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാതുവയ്പ് ശൃംഖലയായ മഹാദേവ് ബെറ്റിങ് ആപ് ഉൾപ്പെടെയുള്ള 22 അനധികൃത വാതുവെപ്പ് ആപ്പുകളും സോഫ്‌റ്റ്‌വെയറുകളും വെബ്‌സൈറ്റുകളും നിരോധിച്ചതായി കേന്ദ്രം. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) ആവശ്യത്തെ തുടർന്നാണ് നടപടിയെന്നും കേന്ദ്ര അറിയിക്കുന്നു.
"മഹാദേവ് ബുക്ക്, റെഡ്ഡിയന്നപ്രെസ്റ്റോപ്രോ എന്നിവയുൾപ്പെടെ 22 അനധികൃത വാതുവെപ്പ് ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കുമെതിരെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) ബ്ലോക്കിങ് ഉത്തരവുകൾ പുറപ്പെടുവിച്ചു," പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

അനധികൃത വാതുവെപ്പ് ആപ്പ് സിൻഡിക്കേറ്റിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തെയും തുടർന്ന് ഛത്തീസ്ഗഡിലെ മഹാദേവ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളിലും ആപ്പിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വ്യക്തമായതിനെ തുടർന്നാണ് നടപടിയെന്നും സർക്കാർ അറിയിച്ചു.
മഹാദേവ് ബുക്കിങ് ആപ്പുമായി ബന്ധപ്പെട്ട വിവാദം ഛത്തീസ്ഗഡില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തന്നോട് യുഎഇയിലേക്ക് പോകാൻ ആവശ്യപ്പെട്ടതായി കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി അവകാശപ്പെട്ട ദിവസമാണ് സർക്കാർ നടപടിയെന്നതുമാണ് ശ്രദ്ധേയം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന പ്രതി ശുഭം സോണി ദുബായിൽ നിന്ന് വീഡിയോയിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയർത്തിയത്.
നിയമവിരുദ്ധമായ ആപ്പും വെബ്‌സൈറ്റും വളരെ മുമ്പുതന്നെ അടച്ചുപൂട്ടാൻ ഛത്തീസ്ഗഢ് സർക്കാരിന് കഴിയുമായിരുന്നുവെന്ന് ആരോപിച്ചുകൊണ്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ന് രംഗത്ത് വന്നു. സെക്ഷൻ 69 എ ഐടി (ഇൻഫർമേഷൻ ടെക്‌നോളജി) ആക്‌ട് പ്രകാരം വെബ്‌സൈറ്റ്/ആപ്പ് ഷട്ട് ഡൗൺ ചെയ്യാൻ ശുപാർശ ചെയ്യാനുള്ള എല്ലാ അധികാരവും ഛത്തീസ്ഗഡ് സർക്കാരിനുണ്ടായിരുന്നു. എന്നാല്‍, അവർ അത് ചെയ്തില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എന്നാല്‍ മഹാദേവ് ആപ്പിനെതിരെ അന്വേഷണം നടത്തിയതും കേസെടുത്തതും കോൺഗ്രസ് സർക്കാരാണെന്നാണ് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കുന്നത്. കമ്പനിയുടെ പ്രമോട്ടർമാരെ സംരക്ഷിക്കുന്നത് ബി ജെ പിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വാതുവെപ്പ് ആപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി വെള്ളിയാഴ്ച പുറത്തിറക്കിയ പത്ര കുറിപ്പ് ബി ജെ പിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയാണെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. ഒരു അന്വേഷണവും നടത്താതെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബാഗേൽ പറഞ്ഞു. കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും അവരുമായി ബന്ധമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications