കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 കുട്ടികൾക്ക് ധീരതയ്ക്കുള്ള പുരസ്കാരം, പട്ടികയിൽ 3 മലയാളികൾ, മുഹമ്മദ് മുഹ്സിന് മരണാനന്തര ബഹുമതി

Google Oneindia Malayalam News

ദില്ലി: കർണാടകയിലെ പ്രളയക്കാഴ്ചകള‍ക്കിടയിൽ അഭിമാനം പകരുത്തനായിരുന്നു കരകവിഞ്ഞ പുഴയിലൂടെയെത്തിയ ആംബുലൻസിന് വഴികാട്ടാനായി മുന്നിൽ ഓടുന്ന ഒരു കുട്ടിയുടെ ചിത്രം. കർണാടക സർക്കാർ ധീരതയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ച വെങ്കിടേഷ് എന്ന ആറാം ക്ലാസുകാരനെ ഈ റിപ്ലബ്ലിക് ദിനത്തിൽ രാജ്യം മുഴുവൻ ആദരിക്കും,

ദില്ലി പിടിക്കാൻ കോൺഗ്രസിന്റെ പടയൊരുക്കം, സിദ്ദു തിരിച്ചെത്തുന്നു, ഇനി താരപ്രചാരകൻദില്ലി പിടിക്കാൻ കോൺഗ്രസിന്റെ പടയൊരുക്കം, സിദ്ദു തിരിച്ചെത്തുന്നു, ഇനി താരപ്രചാരകൻ

10 പെൺകുട്ടികൾക്കും 12 ആൺകുട്ടികൾക്കുമാണ് ഇത്തവണത്തെ റിപ്ലബ്ലിക് ദിനാഘോഷ ചടങ്ങിൽ ധീരതയ്ക്കുള്ള പുരസ്കാരം ലഭിക്കുക. ഇവരിൽ രണ്ടു പേർ കശ്മീരിൽ നിന്നുളളവരാണ്. കടലിൽ തിരയിൽപ്പെട്ട മൂന്ന് സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശി മുഹമ്മദ് മുഹ്സീന് മരണാനന്തര ബഹുമതിയായി ഐസിസിഡബ്ല്യു അഭിമന്യു അവാർഡ് ലഭിക്കും. കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ ആദിത്യൻ, വടകര സ്വദേശി പി കെ ഫത്താഹ് എന്നിവരാണ് അംഗീകാരം ലഭിച്ച മറ്റു മലയാളികൾ.

rd

കശ്മീരിൽ വ്യോമസേനയുടെ ഹൈലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്രവർത്തനത്തിനായി എത്തിയ കുപ്വാര സ്വദേശി മുഹാദിർ അഷറഫ് ആണ് പുരസ്കാരത്തിന് അർഹനായ മറ്റൊരാൾ. 16കാരനായ സർതാജ് മൊഹിദിൻ മുഗളാണ് മറ്റൊരു പുരസ്കാര ജേതാവ്. പാക് വെടിവെയ്പ്പിൽ തീപിടിച്ച വീട്ടിൽ നിന്നും അതിസാഹസികമായി കുടുംബാംഗങ്ങളെ രക്ഷിച്ചതിനാണ് പുരസ്കാരം.

English summary
22 children including 3 malayaless selected for national bravery award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X