കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 ഭീകരരെ കൊലപ്പെടുത്തി; ആര്‍മിക്ക് നഷ്ടമായത് 26 സൈനികരെ

  • By Anwar Sadath
Google Oneindia Malayalam News

കാശ്മീര്‍: 2017ല്‍ ജമ്മു കാശ്മീരില്‍ 22 ഭീകരരെ സൈനികര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 26 സൈനികരെ ഇന്ത്യയ്ക്കും നഷ്ടമായി. താഴ്‌വരിയിലുണ്ടായ ഹിമപാതത്തിലാണ് ഒരു ഓഫീസര്‍ ഉള്‍പ്പെടെ 20 സൈനികര്‍ മരിച്ചത്. 6 സൈനികര്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിലും വീരമൃത്യുവരിച്ചു. 2010നുശേഷം ഉയര്‍ന്ന നിരക്കിലുള്ള ഭീകരരാണ് കാശ്മീരില്‍ കൊല്ലപ്പെട്ടത്.

ഫിബ്രുവരി 14ന് ഹന്ദ്വാരയില്‍ ഒരു മേജര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. മൂന്ന് ഭീകരരെയും സൈനിക ഓപ്പറേഷനില്‍ കൊലപ്പെടുത്തി. കുല്‍ഗാം ജില്ലയില്‍ ഫിബ്രുവരി 12ന് നടത്തിയ സൈനിക ഓപ്പറേഷനില്‍ 4 ഭീകരരെയാണ് സൈന്യം വകവരുത്തിയത്. രണ്ട് ജവാന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി.

army

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാനിയെ കൊലപ്പെടുത്തിയശേഷം നൂറോളം യുവാക്കള്‍ തീവ്രവാദ കേന്ദ്രത്തില്‍ പരിശീലനത്തിനെത്തിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിക്കുന്നു. കഴിഞ്ഞവര്‍ഷം 50 ഓപ്പറേഷനുകള്‍ കാശ്മീരില്‍ പലഭാഗത്തായി നടത്തി. നോര്‍ത്ത് കാശ്മീരിലെ തീവ്രവാദ താവളങ്ങള്‍ തകര്‍ക്കാന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നു.

തീവ്രവാദികള്‍ക്കുവേണ്ടി ജോലി ചെയ്യുന്ന 40ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാശ്മീരില്‍ ഭീകരരെ തുരത്തുന്നതിനൊപ്പം യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനായി വലിയ തോതിലുള്ള ബോധവത്കരണ പരിപാടിയും സൈന്യം സഘടിപ്പിക്കുന്നുണ്ട്.

English summary
22 militants killed in two months in Jammu and Kashmir, highest since 2010
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X