വിവിപാറ്റ് മെഷീനുകള്‍ എണ്ണണം, തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യവുമായി 22 പ്രതിപക്ഷ പാര്‍ട്ടികള്‍!!
ദില്ലി: വിവിപാറ്റ് മെഷീനില്‍ പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. വിവിധ പോളിംഗ് ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നാണ് ആവശ്യം. അതേസമയം നേരത്തെ ഈ വിഷയം സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, 50 ശതമാനം സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.

വിവിപാറ്റ് വെരിഫിക്കേഷനില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍, ആ ബൂത്തിലെയും നിയമസഭാ മണ്ഡലങ്ങളിലെയും എല്ലാ സ്സിപ്പുകളും എണ്ണണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. വിവിപാറ്റ് മെഷീനുകള്‍ ആദ്യം എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരാണ് സംഘത്തെ നയിച്ചത്.
അതേസമയം ദീര്‍ഘകാലമായി ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. മെയ് 22ന് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് കമ്മീഷന് സമ്മതിച്ചെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞു. ജനങ്ങളുടെ വിധിയെ മാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാവണം. അതിനെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ വലിയ തോതില്‍ ഇവിഎമ്മില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. കേന്ദ്ര സേനയുടെ സേവനം ഞങ്ങള്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം സുരക്ഷിതമായിട്ടാണോ തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് എത്തിക്കുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. അതേസമയം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.
-
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications