കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവിപാറ്റ് മെഷീനുകള്‍ എണ്ണണം, തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യവുമായി 22 പ്രതിപക്ഷ പാര്‍ട്ടികള്‍!!

Google Oneindia Malayalam News

ദില്ലി: വിവിപാറ്റ് മെഷീനില്‍ പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. വിവിധ പോളിംഗ് ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നാണ് ആവശ്യം. അതേസമയം നേരത്തെ ഈ വിഷയം സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, 50 ശതമാനം സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.

1

വിവിപാറ്റ് വെരിഫിക്കേഷനില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍, ആ ബൂത്തിലെയും നിയമസഭാ മണ്ഡലങ്ങളിലെയും എല്ലാ സ്സിപ്പുകളും എണ്ണണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. വിവിപാറ്റ് മെഷീനുകള്‍ ആദ്യം എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരാണ് സംഘത്തെ നയിച്ചത്.

അതേസമയം ദീര്‍ഘകാലമായി ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. മെയ് 22ന് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് കമ്മീഷന്‍ സമ്മതിച്ചെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി പറഞ്ഞു. ജനങ്ങളുടെ വിധിയെ മാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണം. അതിനെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വലിയ തോതില്‍ ഇവിഎമ്മില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. കേന്ദ്ര സേനയുടെ സേവനം ഞങ്ങള്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം സുരക്ഷിതമായിട്ടാണോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് എത്തിക്കുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. അതേസമയം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!

English summary
22 opposition leaders meet ec officials demand vvpat verification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X