കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡിഗോയുടെ എൻജിന്‍ പണിമുടക്ക് തുടര്‍ക്കഥയാകുന്നു: 2 വര്‍ഷത്തിനിടെ എഞ്ചിന്‍ കേടായത് 22 തവണ!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ പറന്നുയര്‍ന്ന 6ഇ-5384 വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. എൻജിന്‍ തകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന വിമാനം 23,000 അടി ഉയരത്തിലേക്ക് കടന്നപ്പോഴാണ് ഇന്‍ഡിഗോ എ 320 നിയോയുടെ പ്രാറ്റ്, വിറ്റ്‌നി എഞ്ചിന്‍ സ്തംഭിച്ചത്. ഇരട്ട എഞ്ചിന്‍ വിമാനങ്ങള്‍ക്ക് ഒരു എഞ്ചിനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നതിനാല്‍ പുലര്‍ച്ചെ 12.43ന് പറന്നുയര്‍ന്ന വിമാനം ഒരു മണിക്കൂറിനകം മുംബൈയില്‍ തന്നെ അടിയന്തര ലാന്‍ഡിംഗ് നടത്തി. നൂറിലധികം യാത്രക്കാരടങ്ങിയ വിമാനം 1.39നാണ് ലാന്‍ഡ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് 22ാം തവണയാണ് ഇന്‍ഡിഗോ നിയോയുടെ എൻജിനുകള്‍ക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 സിഎഎ അനുകൂല പരിപാടിയ്ക്കിടെ യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവം; 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് സിഎഎ അനുകൂല പരിപാടിയ്ക്കിടെ യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവം; 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


4,006 മണിക്കൂര്‍ പ്രവര്‍ത്തിച്ച ഒന്നാം എഞ്ചിനിലെ മൂന്നാം നമ്പര്‍ ലോ പ്രഷര്‍ ടര്‍ബൈന്‍ കേടായതായി പരിശോധനയില്‍ കണ്ടെത്തി. മറ്റേ എൻജിന്‍ പരിഷ്‌കരിച്ചതും 1,198 മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുന്ന 6ഇ -5384 (A320) വിമാനത്തില്‍ 95 യാത്രക്കാര്‍ ഉണ്ടായിരുന്നതായി ഇന്‍ഡിഗോ വക്താവ് പറഞ്ഞു. വിമാനം പറക്കുന്ന സമയത്ത്, പൈലറ്റ് എൻജിന്‍ ജാഗ്രത സന്ദേശം നിരീക്ഷിക്കുകയും സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തു. തിരിച്ചിറക്കിയ വിമാനം മുംബൈ വിമാനത്താവളത്തില്‍ പരിശോധിക്കുകയാണ്. എല്ലാ യാത്രക്കാരെയും ഹൈദരാബാദിലേക്കുള്ള മറ്റൊരു വിമാനത്തില്‍ അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indigoairlines-

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എ 320 നിയോസില്‍ പിഡബ്ല്യു എഞ്ചിനുകള്‍ തകരാറിലാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയോയുടെ പരിഷ്‌ക്കരിക്കാത്ത എഞ്ചിനുകള്‍ മാറ്റുന്നത് വരെ ഇത്തരം പ്രശ്‌നങ്ങള്‍ തുടരുമെന്ന് വിദഗ്ധര്‍ പറയുന്നു. യാത്രക്കാരുടെ അതുവരെയുള്ള സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് എയര്‍ലൈന്‍സും ഏവിയേഷന്‍ റെഗുലേറ്ററുകള്‍ അറിയിച്ചു.

English summary
22 Times engine failrue reported in Indigo airlines within two year period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X