കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് കോടതി ഗര്‍ഭഛിത്രം നടത്താന്‍ അനുവദിച്ചു

  • By ഭദ്ര
Google Oneindia Malayalam News

അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ ചതിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ഗര്‍ഭഛിത്രം നടത്താന്‍ അനുവാദം നല്‍കി.

കാമുകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയായിരുന്നു. വിവാഹം കഴിക്കാം എന്ന് വാക്ക് നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ചതിക്കുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.

pregnant

ആസിഡ് കഴിച്ച പെണ്‍കുട്ടിയെ അടുത്തുള്ള സോളാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗര്‍ഭഛിത്രം നടത്തുന്നതിന് എത്രമാത്രം സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സോണിയ ഗോകണി ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന 15ാമത്തെ കേസാണിത്. പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികയുന്നതിന് മുന്‍പാണ് പീഡനം നടന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
22 weeks in, 'rape survivor' seeks HC nod for abortion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X