Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രവാദികളെന്ന് സംശയം: പല്ല് അടിച്ച് കൊഴിച്ച് മനുഷ്യ വിസര്‍ജ്യം കഴിപ്പിച്ചു, 29 പേര്‍ അറസ്റ്റില്‍

ബര്‍ഹാംപൂര്‍: മനുഷ്യ വിസര്‍ജ്യം തീറ്റിച്ച് ആക്രമിച്ച കേസില്‍ 29 പേര്‍ അറസ്റ്റില്‍. ഇവരില്‍ 22 പേര്‍ സ്ത്രീകളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് മന്ത്രവാദികളെന്ന് തെറ്റിദ്ധരിച്ച് ആറ് പുരുഷന്മാരെ മനുഷ്യവിസര്‍ജ്യം തീറ്റിക്കുകയും പല്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തത്. മന്ത്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഒരു കൂട്ടം ഗ്രാമീണര്‍ ആറ് പേരെ ആക്രമിച്ചത്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാപൂര്‍ ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദം ചെയ്യുന്നുവെന്ന സംശയത്താലാണ് ആക്രമിച്ചതെന്നാണ് ഗഞ്ചം എസ്പി സാക്ഷ്യപ്പെടുത്തുന്നത്. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമായി പോലീസ് പട്രോളിംഗ് കര്‍ശനമാക്കിയിട്ടുണ്ട്.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് കേസിലെ ഇരകള്‍. തുടര്‍ന്ന് ചൊവ്വാഴ്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുു. എന്നാല്‍ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആറ് പേരെ ആക്രമിക്കുന്നതിന് മുമ്പായി കുറ്റവാളികള്‍ ഗ്രാമത്തില്‍വെച്ച് യോഗം ചേര്‍ന്നിരുന്നുവെന്നുാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് സ്ത്രീകളും ഏഴ് പേരുടെ രോഗം മൂര്‍ഛിക്കാനും ഇവര്‍ കാരണമായിരുന്നു. വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം പല്ല് തകര്‍ത്ത ശേഷം മനുഷ്യ വിസര്‍ജ്ജ്യം തീറ്റിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

arrested1-15

ഗഞ്ചം എസ്പിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ 29 പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റ് ഭയന്ന് പലരും വീട് വിട്ടുപോയിക്കഴിഞ്ഞിട്ടുണ്ട്. പ്രദേശത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എസ്പി കൂട്ടിച്ചേര്‍ക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+