ഡിജെ പാര്‍ട്ടിയില്‍ പാട്ട് മാറ്റാന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി
ദില്ലി: സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിക്കിടെ 22കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഡിജെ പാര്‍ട്ടിയില്‍ പാട്ട് മാറ്റാന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെയാണ് കൊലപ്പെടുത്തിയത്. ഹോക്കി സ്റ്റിക് ഉപയോഗിച്ച് രോഹിത് ഭരദ്വാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. രോഹിത് ആഘോഷത്തിനിടെ പാട്ട് മാറ്റാന്‍ ഡിജെയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ഡിജെ രോഹിത്തിനെ പരിഹസിക്കുകയാണ് ചെയ്തത്. പിന്നീട് രംഗം വഷളാകുകയും, വാക്ക്‌പ്പോര് ഉണ്ടാകുകയുമായിരുന്നു. പാര്‍ട്ടിക്കെത്തിയ ചിലര്‍ ചേര്‍ന്ന് പിന്നീട് രോഹിത്തിനെ മര്‍ദ്ദിച്ചു. പ്രശ്‌നത്തിനിടെ രോഹിത്തിന്റെ തലയ്ക്ക് മര്‍ദ്ദനമേല്‍ക്കുകയാണുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ രോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തടയാന്‍ ശ്രമിച്ച രോഹിത്തിന്റെ അച്ഛനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി ന്യൂ സുഭാഷ് നഗറിലായിരുന്നു സംഭവം നടന്നത്.
മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ഹോക്കി സ്റ്റിക്കും വടികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരണപ്പെട്ട രോഹിത് രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ്.












Click it and Unblock the Notifications