യുവതിയെ ബലാത്സംഗം ചെയ്ത് ആസിഡ് കുടിപ്പിച്ചു
ലഖ്‌നൊ: തുടരെ തുടരെ ഉത്തര്‍പ്രദേശില്‍ നിന്ന് ക്രൂര പീഡനങ്ങള്‍ മാത്രം. ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന സംഭവവും പീഡനം ചെറുത്ത പെണ്‍കുട്ടിയെ തീയിലിട്ടു കൊന്ന സംഭവത്തിനും ശേഷം വീണ്ടും ഒന്നുകൂടെ
ഇരുപത്തിരണ്ടുകാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച് കഴുത്തു ഞെരിച്ച് കൊന്നു. ബഹേരിയ്ക്ക് സമീപം ബറേയില്‍ തിങ്കളാഴ്ചയാണ് സംഭവം. അയ്തുപുര ഗ്രാമത്തിലെ വയലില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ മുഖത്തും ആസിഡ് ഒഴിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ദുരഭിമാനക്കൊലയാണോ ഇതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഉത്തരഖണ്ഡ് സ്വദേശിയെയാണ് പ്രഥമാന്വേഷത്തില്‍ കണ്ടെത്തിയത്.
അതേ സമയം ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതീഷേധിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വീട്ടിലേക്ക് ജനങ്ങള്‍ മാര്‍ച്ച് നടത്തി. പ്രതിഷേധം കത്തുന്നതിനിടെയാണ് വീണ്ടുമൊരു പീഡനം കൂടെ റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications