കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ യാത്രയ്ക്കിടെ 22കാരിയെ പീഡിപ്പിച്ചു; പ്രതിയുടെ ദൃശ്യം സിസിടിവിയില്‍

  • By Aiswarya
Google Oneindia Malayalam News

മുംബൈ: മുബൈയില്‍ ഓടുന്ന ട്രെയിന്‍ യാത്രയ്ക്കിടെ 22കാരിയെ പീഡിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11മണിയോടെ ഗ്രാന്റ് റോഡ് സ്‌റ്റേഷനും ചര്‍നി റോഡ് സ്‌റ്റേഷനും ഇടയില്‍ വച്ചാണ് ഇവര്‍ പീഡപ്പിക്കപ്പെട്ടത്.

സ്ത്രീകളുടെ സെക്കന്‍ഡ് ക്ലാസ്സില്‍ കയറിയ യുവാവ് കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്ത ഇയാള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തുവത്രെ.

rape.jpg

ഇതേസമയം കമ്പാര്‍ട്ട്‌മെന്റില്‍ റെയില്‍വേ പൊലീസോ മറ്റു യാത്രക്കാരോ ഉണ്ടായിരുന്നില്ല. സ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് സിഗ്‌നല്‍ ലഭിക്കുന്നതിനായി ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.

എന്നാല്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. യുവതി പിന്നീട് റെയില്‍വേ പൊലീസിനെ ബന്ധപ്പെട്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ സിസിടിവിയില്‍ കാണ്ട നീല ടീഷര്‍ട്ടിട്ട യുവാവിനെതിരായ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
In yet another shocking incident, a 22-year old girl was harassed by a youth on a local train. The incident took place on Friday night between Grant Road station and Charni Road railway station at around 11 pm when the victim was going Churchgate from Malad station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X