മദ്രാസ് ഐഐടിയില്‍ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; 11 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ചെന്നൈ: ഐ ഐ ടി മദ്രാസ് ക്യാമ്പസിനുള്ളില്‍ 22 കാരനായ എഞ്ചിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോര്‍ഡിനേറ്ററും എറണാകുളം സ്വദേശിയുമായ ഉണ്ണിക്കൃഷ്ണന്റെതാണ് മൃതദേഹം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിന് സമീപം വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ഒരു കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൊണ്ടുവന്ന പെട്രോള്‍ ഉപയോഗിച്ച് തീ കൊളുത്തിയതാണെന്ന് കരുതുന്നു.
Recommended Video

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. 20നും 30നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹമാണ്. ഐ ഐ ടിയിലെ പ്രോജക്ട കോര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്റെതാണെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരം. 2021 ഏപ്രിലില്‍ ബി ടെക് പൂര്‍ത്തിയാക്കിയ അദ്ദേഹം പ്രോജക്ട് അസോസിയേറ്റായും ഗസ്റ്റ് ലക്ചററായും ഐ ഐ ടി മദ്രാസില്‍ ചേരുകയായിരുന്നു. കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് അദ്ദേഹം ചെന്നൈയില്‍ എത്തിയത്.
മൃതദേഹം കത്തിക്കരിഞ്ഞതുകൊണ്ട് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കോട്ടൂര്‍പുരം പൊലീസ് ആദ്യം വ്യക്തമാക്കിയത്. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം, ഉണ്ണിക്കൃഷ്ണന്റെ മുറിയില്‍ നിന്ന് 11 പേജുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യ കുറിപ്പില്‍ ആരുടെയും പേര് പരമാര്‍ശിച്ചിട്ടില്ലെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ എസ് ആര്‍ ഒയിലെ ജീവനക്കാരനാണ് ഉണ്ണികൃഷ്ണന്റെ പിതാവ്. ചെന്നൈയിലെ വേലളച്ചേരിയിലാണ് ഉണ്ണിക്കൃഷ്ണന്‍ താമസിച്ചിരുന്നത്.
അതേസമയം, മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ ആരുടെ പേരോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ കത്തില്‍ പരാമര്‍ശിക്കുന്നില്ല. ഇദ്ദേഹത്തോടൊപ്പം രണ്ട് പേർ റൂമിൽ താമസിച്ചിരുന്നു.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications