കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ ...

  • By Vishnu
Google Oneindia Malayalam News

മംഗളൂരു: കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.മൃതദേഹം അഴുകിയ നിലയിലായിരുന്നു. മംഗളൂരു സെന്റ് അലോഷ്യസ് കോളേജ് ഓഫ് മാനേജ്‌മെന്‍ഡ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സോനു സുഭാഷ് ചന്ദ്രനെ(22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം കടക്കാവൂര്‍ സുജി നിവാസില്‍ സുഭാഷ് ചന്ദ്രന്‍-ജസി ദമ്പതികളുടെ മകനാണ് സോനു. മംഗളൂരു ഉള്ളാളിനടുത്തുള്ള ബീരിയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. ഒരാഴ്ച മുമ്പാണ് സോനുവിനെ കാണാതായത്.

dead image

രാത്രി റൂമില്‍ നിന്ന് പുറത്ത് പോയ സോനുവിനെ കാണാതാവുകയായിരുന്നു. രാത്രിവൈകിയിട്ടും തിരിച്ചെത്താതോടെ സുഹൃത്തുക്കള്‍ വിവരം വീട്ടിലറിയിച്ചു. സോനു വിട്ടിലും എത്താത്തോടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുഹൃത്തുക്കളും പോലീസും അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. സോനുവിന്റെ മൊബൈല്‍ ഫോണ്‍ മംഗളൂരുവിലെ റൂമില്‍ നിന്ന് കണ്ടെത്തി.

പോലീസ് അന്വേഷണം നടത്തി വരികെയാണ് മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തിയത്. ഉള്ളാള്‍ റോഡില്‍ അഴുക്ക് ചാലിന് സമീപത്തുള്ള കുറ്റിക്കാടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. സോനുവിന്റെ ബൈക്ക് സമീപത്ത് മറിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. അപകടമരണമാണെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം.

Read Also: സിപിഎം നേതാക്കളുടെ ബിസിനിസ് സാമ്രാജ്യം, പിണറായിയുടെ സ്വത്ത്; വിജിലന്‍സിന് വി മുരളീധരന്റെ കത്ത്...

എന്നാല്‍ സോനുവിനെ കാണാതായ ദിവസം സോനുവും ചില സുഹൃത്തുക്കളും തമ്മില്‍ കശപിശ ഉണ്ടായെന്ന് ക്ലാസിലെ സഹപാഠികള്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. രാത്രി പുറത്തേക്ക് പോയ സോനു മൊബൈല്‍ ഫോണ്‍ എടുത്തിരുല്ല. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
22-year old missing student Sonu Chandran found dead in Mangaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X